എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

റിലയൻസ് കാപിറ്റലിൻെറ ഏറ്റെടുക്കൽ നടപടികൾ വൈകുന്നു

ടക്കെണിയിലായ റിലയൻസിൻെറ കടം പുനക്രമീകരിക്കുന്നതിനായി 9,650 കോടി രൂപയാണ് അനിൽ അംബാനി വായ്പ കുടിശ്ശിക വരുത്തിയിരിക്കുന്ന വിവിധ സ്ഥാപനങ്ങൾക്ക് നൽകേണ്ടത്.

കടക്കെണിയിലായ റിലയൻസ് ക്യാപിറ്റൽ ഹിന്ദുജ ഗ്രൂപ്പിൻ്റെ കീഴിലെ ഇൻഡസ്ഇൻഡ് ഇൻ്റർനാഷണൽ ഹോൾഡിംഗ്സ് ഏറ്റെടുക്കുന്നതായി റിപ്പോ‍ർട്ടുകൾ ഉണ്ടാ‌യിരുന്നു.

റിലയൻസ് ക്യാപിറ്റൽ 9650 കോടി രൂപയ്ക്ക് ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുക്കുമെന്നായിരുന്നു സൂചന. ഇതിനായി ഹിന്ദുജ ഗ്രൂപ്പ് 8000 കോടി രൂപ വായ്പയെടുക്കാൻ ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നടപടികൾ അന്തിമമായിട്ടില്ല.

മെയ് 27ന് മുമ്പ് നടപടി ക്രമങ്ങൾ അന്തിമമായില്ലെങ്കിൽ അനിൽ അംബാനി കൂടുതൽ പ്രതിരോധത്തിലാകും. കടക്കെണിയിലായ റിലയൻസ് ക്യാപിറ്റലിൻ്റെ ഏറ്റെടുക്കൽ പ്രക്രിയ വേഗത്തിലാക്കാ‌ൻ ഇൻഡസ് ഇൻഡ് ഇന്റ‍ർനാഷണലിനോട് വായ്പാദാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി 27-ന് ആണ് മുംബൈ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ റെസല്യൂഷൻ പ്ലാൻ അംഗീകരിച്ചത് . 90 ദിവസത്തിനുള്ളിൽ റെസല്യൂഷൻ പ്ലാൻ നടപ്പിലാക്കാൻ ആണ് ഐഐഎച്ച്എലിലോട് നിർദ്ദേശിച്ചിരുന്നത്.

ആർബിഐ കാലാവധി അവസാനിക്കുന്നു
റിലയൻസ് കാപിറ്റലിൻ്റെ ഇൻഷുറൻസ് ബിസിനസുകൾ ഇൻഡസ് ഇന്റർനാഷണലിലേക്ക് മാറ്റുന്നതിലുൾപ്പെടെ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

ഏറ്റെടുക്കൽ പൂർണമായതിന് ശേഷമുള്ള കോർപ്പറേറ്റ് ഘടനയെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. കമ്പനി ഇതുവരെ ഈ ആശങ്കകൾക്കും പരിഹാരം കണ്ടെത്തിയിട്ടില്ല.

റിലയൻസ് ക്യാപിറ്റലിൻ്റെ കീഴിലെ ഇൻഷുറൻസ് ബിസിനസുകളിൽ റിലയൻസ് ജനറൽ ഇൻഷുറൻസ്, റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്നു.

ഇവ ഇൻഡസ് ഇൻഡ് ഇന്റർനാഷണലിക്ക് മാറ്റുന്നതിന് ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മന്റ് അതോറിറ്റിയുടെ അനുമതി വേണം.

അതേസമയം റിലയൻസ് കാപിറ്റലിൻെറ ബിസിനസ് ഐഐഎച്ച്എല്ലിന് കൈമാറുന്നതിനുള്ള ആർബിഐ അംഗീകാരത്തിൻെറ സാധുത മെയ് 17ന് അവസാനിക്കുകയാണ്.

നവംബർ 17ന് നൽകിയ അനുമതിക്ക് ആറ് മാസത്തേക്ക് മാത്രമാണ് നിയമ സാധുതയുള്ളത്.

X
Top