
മുംബൈ: 2017-18 എസ്ജിബി സോവറിന്‍ ഗോള്‍ഡ് ബോണ്ട് സീരീസ് 3യുടെ ഇടക്കാല പിന്‍വലിക്കല്‍ വില റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിശ്ചയിച്ചു. 2023 ഏപ്രില്‍ 15 ആണ് പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി.ബോണ്ടിന്റെ കാലാവധി എട്ട് വര്‍ഷമാണ്.
അതേസമയം സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന് കീഴിലുള്ള സ്വര്‍ണ്ണ ബോണ്ടിന്റെ ഇടക്കാല വീണ്ടെടുക്കല്‍ അഞ്ച് വര്‍ഷത്തിന് ശേഷവും പലിശ കുടിശ്ശികയുള്ള ദിവസത്തിലും അനുവദിക്കും. അതിനാല്‍, 2023 ഏപ്രില്‍ 15 ആണ് ഇടക്കാല വീണ്ടെടുപ്പിനുള്ള തീയതി.
6063 രൂപയാണ് എസ്ജിബി സോവറിന്‍ ഗോള്‍ഡ് ബോണ്ട് സീരീസ് 3യുടെ ഇടക്കാല പിന്‍വലിക്കല്‍ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപിച്ച ഗ്രാം സ്വര്‍ണ്ണത്തിന്റെ നിലവിലെ വിപണി മൂല്യത്തിന് തുല്യമായിരിക്കും ബോണ്ട് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ വീണ്ടെടുക്കലിന്റെ ലാഭം.
അന്തര്‍ദ്ദേശീയ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ലിമിറ്റഡ് (ഐബിജെഎ) റിപ്പോര്‍ട്ട് ചെയ്യുന്ന, 999 പ്യൂരിറ്റി സ്വര്‍ണ്ണവിലയുടെ ഒരാഴ്ച സിംപിള്‍ ആവറേജ് എടുത്താണ് വില നിര്‍ണ്ണയിക്കുക.