
ചെന്നൈ: 100-125 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിക്കാൻ ഒരുങ്ങി ഡയഗ്‌നോസ്റ്റിക് ഹെൽത്ത് കെയർ ശൃംഖലയായ റെഡ്ക്ലിഫ് ലാബ്‌സ്. സീരീസ് ബി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നാല് മാസം മുമ്പ് 61 മില്യൺ ഡോളർ സമാഹരിച്ച സ്റ്റാർട്ടപ്പ്, നിലവിൽ ഇന്ത്യയിലുടനീളം അതിന്റെ കാൽപ്പാടുകൾ വിപുലീകരിക്കുകയാണ്.
റെഡ്ക്ലിഫ് ലാബ്സ് 2023 മാർച്ചോടെ ഇന്ത്യയൊട്ടാകെയുള്ള അവരുടെ ലാബുകളുടെ എണ്ണം 100 ആയി ഉയർത്താൻ ലക്ഷ്യമിടുന്നു. നിലവിൽ ഇത് 38 ആണ്. പ്രതിമാസം 10 ലാബുകൾ വീതം കുട്ടിച്ചേർക്കാനാണ് കമ്പനിയുടെ പദ്ധതി. ടയർ 2, 3, 4 നഗരങ്ങളിലേക്ക് പാത്തോളജി, ഡയഗ്നോസ്റ്റിക് പരിശോധനകൾ വ്യാപിപ്പിക്കാനുള്ള റെഡ്ക്ലിഫ് ലാബിന്റെ പദ്ധതികളാണ് വിപുലീകരണത്തിന് പിന്നിൽ.
2023 ജനുവരി മുതൽ മാർച്ച് വരെ റെഡ്ക്ലിഫ് തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ മൂന്ന് സാറ്റലൈറ്റ് ലാബുകൾ തുറക്കാൻ ഉദ്ദേശിക്കുന്നു. കൂടാതെ അതിന്റെ തെക്കൻ വിപണയിലെ കാൽപ്പാടുകൾ വിപുലീകരിക്കുന്നതിനായി കമ്പനി ഏറ്റെടുക്കലുകളും ആസൂത്രണം ചെയ്യുന്നു.