സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

റെക്കോര്‍ഡ് സ്വര്‍ണ്ണവില; തിളങ്ങാതെ മുത്തൂറ്റും മണപ്പുറവും

ന്യൂഡല്‍ഹി: കേരളത്തില്‍ സ്ഥാപിതമായി രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ച രണ്ട് സ്വര്‍ണ്ണവായ്പാ സ്ഥാപനങ്ങളാണ് മുത്തൂറ്റ് ഫിനാന്‍സും മണപ്പുറം ഫിനാന്‍സും. സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരം താണ്ടിയിട്ടും ഇരു ഓഹരികളും തണുപ്പന്‍ പ്രകടനമാണ് നടത്തുന്നത്. കടുത്ത മത്സരം വളര്‍ച്ചയേയും മാര്‍ജിനേയും ബാധിക്കുന്നതാണ് കമ്പനികള്‍ നേരിടുന്ന വെല്ലുവിളി.

വിശകലന വിദഗ്ധര്‍ ഒരു തിരിച്ചുകയറ്റം പ്രതീക്ഷിക്കുന്നുമില്ല. ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗിലെ അനലിസ്റ്റ് വിധി ഷായുടെ അഭിപ്രായത്തില്‍, സ്വര്‍ണ്ണ വില ഉയര്‍ന്നതാണെങ്കിലും, ബാങ്കുകളില്‍ നിന്നും ഇതര ധനകാര്യ കമ്പനികളില്‍ നിന്നും നേരിടുന്ന മത്സരം കമ്പനികള്‍ക്ക് വിനയാകുന്നു. മത്സരങ്ങള്‍ക്കിടയില്‍ മാര്‍ജിന്‍ ഉടന്‍ വീണ്ടെടുക്കുക ബുദ്ധിമുട്ടാണ്.

അതേസമയം മാര്‍ജിനുകള്‍ ക്രമേണ മെച്ചപ്പെടും. ചരിത്രപരമായി അത് ഉയര്‍ന്ന നിലയിലല്ല. ആകര്‍ഷകമായ നിരക്കില്‍ സ്വര്‍ണവായ്പകള്‍ വാഗ്ദാനം ചെയ്യുകയും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയും ചെയ്യുകയാണ് ബാങ്കുകള്‍.

മാത്രമല്ല ഫിന്‍ടെക് കമ്പനികളില്‍ നിന്നും ഗോള്‍ഡ് ലോണ്‍ കമ്പനികള്‍ മത്സരം നേരിടുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇരു ഓഹരികളും 30 ശതമാനം വീതമാണ് പൊഴിച്ചത്. 2023 ല്‍ മുത്തൂറ്റ് ഫിനാന്‍സ് 0.8 ശതമാനവും മണപ്പുറം ഫിനാന്‍സ് 1.3 ശതമാനവും നഷ്ടപ്പെടുത്തി.

X
Top