കൊച്ചി: രാജ്യത്തെ കടപ്പത്ര വിപണിയിലേക്ക് വൻതോതിൽ വിദേശ നിക്ഷേപം ഒഴുകിയെത്തുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 35,000 കോടി രൂപയുടെ കടപ്പത്രങ്ങളാണ് ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിയത്.
ആഗോള ബോണ്ട് സൂചികയിൽ ഇന്ത്യൻ കടപ്പത്രങ്ങളെയും ഉൾപ്പെടുത്തുമെന്ന ജെ. പി മോർഗന്റെ വിലയിരുത്തലാണ് നിക്ഷേപകർക്ക് ആവേശം സൃഷ്ടിക്കുന്നത്.
കഴിഞ്ഞ വർഷം 60,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ബോണ്ട് വിപണിയിൽ ലഭിച്ചത്.
പുതുവർഷത്തിലും ബോണ്ടുകളിലേക്ക് കൂടുതൽ വിദേശ പണം ഒഴുകിയെത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.