കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

കടല്‍ വഴിയുള്ള ഇറക്കുമതി ചരക്കിന് ജിഎസ്ടിയില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: കടല്‍ വഴിയുള്ള ഇറക്കുമതി ചരക്കിന് ജിഎസ്ടി ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചു. ഇതുവരെ നികുതി നല്‍കിവര്‍ക്ക് പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. നികുതി ബാധ്യതയുള്ളവര്‍ ഇനി അത് പൂര്‍ത്തിയാക്കേണ്ടതില്ല.
വിധി നിരവധി ഇന്ത്യന്‍ കമ്പനികള്‍ക്കും ഇറക്കുമതിക്കാര്‍ക്കും ആശ്വാസം നല്‍കുന്നതാണ്. ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രവര്‍ത്തിക്കുന്ന രീതിയില്‍ വിധി മാറ്റം വരുത്തുമെന്നും നിയമവിദഗ്ധര്‍ പറഞ്ഞു. ‘ഈ വിധി ജിഎസ്ടിക്ക് കീഴിലുള്ള വ്യവസ്ഥകളെ മാറ്റിമറിച്ചേക്കാം. ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണന്നാണ് വിധി കാണിക്കുന്നത്.
ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ക്ക് പ്രേരണാപരമായ മൂല്യമേയുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ ഇത്തരം ശുപാര്‍ശകള്‍ ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാക്കുന്ന സമീപനമുണ്ടാകും. ഹരജിക്കാര്‍ക്ക് വേണ്ടി വാദിച്ച ഖൈതാന്‍ ആന്‍ഡ് കമ്പനിയിലെ അഭിഭാഷകന്‍ അഭിഷേക് എ റസ്‌തോഗി പറഞ്ഞു.
ജിഎസ്ടിയില്‍ നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും തുല്യ അധികാരമുണ്ട്, കോടതി വിധിച്ചു. സംസ്ഥാനവും കേന്ദ്രവും ഉള്‍പ്പെടുന്ന ചില വിവാദ വിഷയങ്ങളെ വിധി സ്വാധീനിക്കുമോ എന്നറിയാന്‍ ആഗ്രഹമുണ്ടെന്ന് ഇത് സംബന്ധിച്ച് വിദഗ്ധര്‍ പ്രതികരിച്ചു.

X
Top