തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

റിയല്‍മി സി33 സ്മാര്‍ട്ട് ഫോണ്‍, വാച്ച് 3 പ്രൊ, ബഡ്‌സ് എയര്‍ 3എസ് വിപണിയില്‍

കൊച്ചി: വേറിട്ട രൂപകല്‍പ്പനയും 50എംപി എഐ ക്യാമറയുമായി റിയല്‍മി സി33 പുറത്തിറങ്ങി. ഇതോടൊപ്പം വാച്ച് 3പ്രൊ, ബഡ്‌സ് എയര്‍ 3എസ് എന്നിവയും റിയല്‍മി പുറത്തിറക്കിയിട്ടുണ്ട്. 50എംപി എഐ ക്യാമറയുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മി സി33. 6.5 ഇഞ്ച് ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ, 120 ഹെഡ്‌സ് സാംപ്‌ളിങ് റേറ്റ്, സ്റ്റാന്‍ഡ് ബൈയില്‍ 37 മണിക്കൂര്‍ ലഭിക്കുന്ന 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവ സവിശേഷതകളാണ്. ആന്‍ഡ്രോയ്ഡ് 12 ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സാന്‍ഡി ഗോള്‍ഡ്, അക്വാ ബ്ലൂ, നൈറ്റ് സീ വര്‍ണങ്ങളില്‍ റിയല്‍മി സി33 ലഭ്യമാണ്. 3-32 ജിബിക്ക് 8,999 രൂപയും 4-64 ജിബിക്ക് 9,999 രൂപയുമാണ് വില.


ലിക്വിഡ് സിലിക്കോണ്‍ 11 എംഎം ട്രിപ്പിള്‍ ടൈറ്റാനിയം ബാഡ് ഡ്രൈവറുമായാണ് റിയല്‍മി ബഡ്‌സ് എയര്‍ 3എസിന്റെ വരവ്. 4-മൈക്ക് എഐ ഡ്യുവല്‍ മൈക്ക് നോയിസ് കാന്‍സലേഷന്‍ പ്രത്യേകതയാണ്. സിലിക്കോണ്‍ ഇയര്‍ വിങ് ടിപ്‌സ്, ഇ.ക്യു ട്യൂണിങ്, ഡോള്‍ബി അറ്റ്‌മോസ് ശബ്ദഗുണമേന്മ തുടങ്ങിയ സവിശേഷതകളുമുണ്ട്. 2499 രൂപയാണ് റിയല്‍മി ബഡ്‌സ് എയര്‍ 3എസിന്റെ വില.
1.78 ഇഞ്ച് അമോലെഡ് ലാര്‍ജ് ഡിസ്‌പ്ലേയാണ് റിയല്‍മി വാച്ച് 3 പ്രൊയുടെത്. മള്‍ട്ടി-സിസ്റ്റം സ്റ്റാന്‍ഡ് എലോണ്‍ ജിപിഎസ്, ബ്ലൂടൂത്ത് കോളിങ്, എഐ പരിസ്ഥിതി ശബ്ദ നിയന്ത്രണം, 10 ദിവസം വരെ ലഭിക്കുന്ന 345 എംഎഎച്ച് ബാറ്ററി തുടങ്ങിയവ സവിശേഷതകളാണ്. 100ലേറെ സ്‌പോര്‍ട്‌സ് മോഡുകള്‍ സാധ്യമാണ്. ഹൃദയമിടിപ്പ് നിരക്ക്, എസ്പിഒ2 മോണിറ്ററിങ് തുടങ്ങിയവയുണ്ട്. 4,999 രൂപയാണ് വാച്ച് 3 പ്രൊയുടെ വില.

X
Top