ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

മികവുറ്റ ടെക്‌നോളജിയുമായി റിയല്മി 10 പ്രൊ പുറത്തിറങ്ങി

കൊച്ചി:  വേറിട്ട മികവുകളോടെ റിയല്മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളായ 10 പ്രൊ സീരീസ് പുറത്തിറങ്ങി. രാജ്യത്തെ ആദ്യ 216 ഹെഡ്‌സ് പിഡബ്ല്യൂഎം ഡിമ്മിങും 120 ഹെഡ്‌സ് കര്‍വ്ഡ് വിഷനും ഉല്‍പ്പെടെ പുതുമകള്‍ ഏറെയുണ്ട് റിയല്‍മി 10 പ്രൊ പ്ലസ് 5ജിക്ക്. ഡൈന്‍സിറ്റി 1080 5ജി ചിപ്പ്‌സെറ്റുള്ള ഫോണിന് 172 ഗ്രാമുള്ള അള്‍ട്രാ ലൈറ്റ് ബോഡിയാണുള്ളത്. 5000 എംഎഎച്ച് ബാറ്ററി, 180എംപി പ്രൊ ലൈറ്റ് ക്യാമറ തുടങ്ങിയവയുള്ള റിയല്‍മി 10 പ്രൊ ഹൈപ്പര്‍സ്‌പേസ് ഗോള്‍്ഡ്, ഡാര്‍ക്ക് മാറ്റര്‍, നെബുല ബ്ലൂ വര്‍ണങ്ങളില്‍ ലഭ്യമാണ്. 6ജിബി-128ജിബിക്ക് 24,999 രൂപയാണ് വില. 8ജിബി-128ജിബി വേരിയന്റിന് 25,999 രൂപ വിലയുണ്ട്.

റേസര്‍ സാങ്കേതികതയോടെ 120 ഹെഡ്‌സ് ഡിസ്‌പ്ലേയിലാണ് റിയല്മി 10 പ്രൊ 5ജിയുള്ളത്. 6എന്‍എം പ്രൊസസ് ടെക്‌നോളജിയോടെ സ്‌നാപ്ഡ്രാഗണ്‍ 695 5ജി പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 180എംപി പ്രൊലൈറ്റ് കാമറ, 16 എംപി സെല്‍ഫി കാമറ, ഹൈപ്പര്‍സ്‌പേസ് ഡിസൈന്‍ തുടങ്ങിയവ സവിശേഷതകളാണ്. ഹൈപ്പര്‌സ്‌പേസ് ഗോള്‍ഡ്, ഡാര്‍ക്ക് മാറ്റര്‍, നെബുല ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമായ റിയല്മി 10 പ്രൊ 5ജിക്ക് 6ജിബി-128ജിബിയുടെ വില 18,999 രൂപയാണ്. 8ജിബി-128ജിബിക്ക് 19,999 രൂപയാണ് വില.

X
Top