കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവിന്റെ സൂചനകൾ

കൊച്ചി: ഉത്സവകാലത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾ മികച്ച വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആവേശം ഏറുന്നു. ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ഫ്‌ളാറ്റുകൾക്കും അപ്പാർട്ടുമെന്റുകൾക്കുമൊപ്പം ഭൂമിയുടെ വിൽപ്പനയിലും മികച്ച ഉണർവ് ദൃശ്യമാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിലാണ് നിലവിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ നിക്ഷേപം ഒഴുകിയെത്തുന്നത്. കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിനാൽ ചെറുനഗരങ്ങളിലും ഭവന നിർമ്മാണ മേഖലയിൽ അനുകൂല ചലനങ്ങൾ ദൃശ്യമാണെന്ന് ബോക്കർമാർ പറയുന്നു.

ഓഹരി, കമ്പോള ഉത്പന്നങ്ങൾ, സ്വർണം എന്നീ വിപണികൾ റെക്കാഡ് മുന്നേറ്റം കാഴ്ച വയ്ക്കുന്നതിനാൽ താങ്ങാവുന്ന നിക്ഷേപ മേഖലയായാണ് റിയൽ എസ്റ്റേറ്റ് വിപണിയെ വിലയിരുത്തുന്നത്.

അതേസമയം വായ്പകളുടെ പലിശ നിരക്ക് ഉയർന്ന തലത്തിൽ തുടരുന്നതാണ് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് രംഗത്ത് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്.

കോവിഡ് അനിശ്ചിതത്വത്തിൽ നിന്നും അതിവേഗത്തിൽ കരകയറുകയായിരുന്ന റിയൽ എസ്റ്റേറ്റ് വിപണി പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഫ്‌ളാറ്റ്, കെട്ടിട നിർമ്മാണ മേഖലയിലുള്ളവർ പറയുന്നു.

നിർമ്മാണം പൂർത്തിയായ നിരവധി ഫ്‌ളാറ്റുകളും വില്ലകളും കൊച്ചി ഉൾപ്പെടെയുള്ള മുൻ നിര നഗരങ്ങളിലും ചെറു പട്ടണങ്ങളിലും ആവശ്യക്കാരെ കിട്ടാതെ ഒഴിഞ്ഞ് കിടക്കുകയാണ്.

വലിയ തുക ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ബിൽഡർമാർ പലരും ഈ തുക എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയാതെ വലയുകയാണ്.

X
Top