എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധംഹോർമുസ്: ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ കടത്തിവിടാൻ ധാരണയായിട്ടില്ലെന്ന് കേന്ദ്രംയുഎസ് – ഇസ്രായേൽ – ഇറാൻ യുദ്ധം: ഇന്ത്യൻ രത്ന-ആഭരണ മേഖലയിൽ കടുത്ത ആഘാതംപശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധന

ആര്‍ഡീ എഞ്ചിനീയറിംഗ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: സംയോജിത ഡിസൈന്‍, എഞ്ചിനീയറിംഗ്, നിര്‍മ്മാണ കമ്പനിയായ ആര്‍ഡീ എഞ്ചിനീയറിംഗ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ഐപിഒയിലൂടെ 580 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 80 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

X
Top