റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ആര്‍ബിഎല്‍ ബാങ്ക് ഫണ്ട് സമാഹരണത്തിന്

മുംബൈ: ഫണ്ട് സമാഹരണ പദ്ധതിയില്‍ തീരുമാനമെടുക്കുന്നതിന് ആര്‍ബിഎല്‍ ഡയറക്ടര്‍ ബോര്‍ഡ് ഒക്ടോബര്‍ 18 ന് യോഗം ചേരും. ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും എമിറേറ്റ്‌സ് എന്‍ബിഡി ഏറ്റെടുക്കാനിരിക്കെയാണ് പുതിയ വികാസം. ദുബായ് ആസ്ഥാനമായ എമിറ്റേറ്റ്‌സ് എന്‍ബിഡി ബാങ്കിന്റെ 51 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക. ഇതിനായി ചര്‍ച്ചകള്‍ സജീവമാണ്.

ഇക്വിറ്റി ഇഷ്യുവഴിയോ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ വഴിയോ ആയിരിക്കും ധനസമാഹരണം. പ്രഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് അഥവാ പ്രൈവറ്റ് പ്ലേയ്‌സ്‌മെന്റ് വഴിയായിരിക്കും ഇത്. ബാങ്കിന്റെ രണ്ടാംപാദ പ്രവര്‍ത്തന ഫലങ്ങളും ബോര്‍ഡ് അംഗീകരിക്കും.

പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് വഴിതന്നെയായിരിക്കും എമിറേറ്റ്‌സ് എന്‍ബിഡി ആര്‍ബിഎല്‍ ബാങ്ക് ഓഹരികള്‍ നേടുക. ബാങ്കിന്റെ പുതിയതായി ഇഷ്യു ചെയ്യുന്ന ഓഹരികള്‍ ദുബായ്  ആസ്ഥാനമായ ബാങ്ക് നേരിട്ട് സബ്‌സ്‌ക്രൈബ് ചെയ്യും. പ്രാവര്‍ത്തികമാകുന്ന പക്ഷം, ഇന്ത്യന്‍ ബാങ്കിംഗ് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന ഏറ്റെടുക്കലാകും അത്.

ഒന്നാംപാദത്തില്‍ 214.22 കോടി രൂപ അറ്റാദായമാണ് ആര്‍ബിഎല്‍ ബാങ്ക് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38.98 ശതമാനം കുറവാണിത്. മൊത്തം വരുമാനം തുടര്‍ച്ചയായി 0.77 ശതമാനം ഉയര്‍ന്ന് 4271 കോടി രൂപയായപ്പോള്‍ നെറ്റ്‌പ്രോഫിറ്റ് മാര്‍ജിന്‍ 8.22 ശതമാനത്തില്‍ നിന്നും 4.75 ശതമാനമായി കുറഞ്ഞു.

X
Top