ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്

ആര്‍ബിഎല്‍ ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍: അറ്റാദായം 46 ശതമാനമുയര്‍ന്ന് 200 കോടി രൂപ

മുംബൈ: ജൂണ്‍ പാദത്തില്‍ സമ്മിശ്ര സംഖ്യകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും, വരും പാദങ്ങളില്‍ മാര്‍ജിനുകളും ലാഭക്ഷമതയും വീണ്ടെടുക്കുമെന്ന് ആര്‍ബിഎല്‍ ബാങ്ക്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബാങ്ക് 200 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്.

നാലാം പാദത്തിലെ 69 കോടി രൂപയില്‍ നിന്നുള്ള മികച്ച മെച്ചപ്പെടലാണെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 371.5 കോടി രൂപയേക്കാള്‍ വളരെ കുറവ്. ‘മാര്‍ജിനുകള്‍ താഴേക്ക് പോയെങ്കിലും മൂന്നാം പാദത്തെ അപേക്ഷിച്ച് പുരോഗതി കാണാന്‍ കഴിയും,’ എംഡിയും സിഇഒയുമായ ആര്‍ സുബ്രഹ്‌മണ്യകുമാര്‍ പറഞ്ഞു. നിക്ഷേപ നിരക്കുകളിലെ കുറവ് രണ്ട്, മൂന്ന് പാദങ്ങളില്‍ പ്രതിഫലിക്കുമെന്നും ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഫലങ്ങള്‍ രണ്ടാംപാദം മുതല്‍ ലഭ്യമാകും. ‘മുന്നോട്ട് പോകുമ്പോള്‍ 14-15 ശതമാനം വളര്‍ച്ച നിലനിര്‍ത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.’

ബാങ്കിന്റെ സ്റ്റാന്റലോണ്‍ വരുമാനം 4476 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 4510 കോടി രൂപയായിട്ടുണ്ട്. പലിശ വരുമാനം 3441 കോടി രൂപയില്‍ സ്ഥിരമായി. പ്രവര്‍ത്തനലാഭം 861 കോടി രൂപയില്‍ നിന്നും കുറഞ്ഞ് 702.9 കോടി രൂപയിലെത്തി.

X
Top