ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്ഇന്ത്യയുടെ എഐ ഹാര്‍ഡ് വെയര്‍ ഇറക്കുമതിയില്‍ 13 ശതമാനം വര്‍ധന, യുഎസ് സ്വാധീനം നിര്‍ണ്ണായകംറഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധന

ക്യുഐപി, ഡെബ്റ്റ് സെക്യൂരിറ്റീസ് വഴി 6500 കോടി രൂപ സമാഹരിക്കാന്‍ ആര്‍ബിഎല്‍ ബാങ്ക്

മുംബൈ: ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്ലേസ്മെന്റ് (ക്യുഐപി), ഡെബ്റ്റ് സെക്യൂരിറ്റീസ് വഴി ആര്‍ബിഎല്‍ ബാങ്ക് യഥാക്രമം 3500 കോടി രൂപയും 3000 കോടി രൂപയും സമാഹരിക്കുന്നു. ഇതിനുള്ള അനുമതി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് നല്‍കി.

തുടര്‍ന്ന് ബാങ്ക് ഓഹരി വെള്ളിയാഴ്ച 4.07 ശതമാനം ഉയര്‍ന്ന് 261.05 രൂപയില്‍ ക്ലോസ് ചെയ്തു. നേരത്തെ ബള്‍ക്ക് ഡീല്‍ വഴി സൊസൈറ്റ ജനറലെ ബാങ്കിന്റെ 33 ലക്ഷം ഓഹരികള്‍ 250.37 രൂപ നിരക്കില്‍ വാങ്ങിയിരുന്നു.

ഇന്‍വെസ്റ്റെക്ക് ഈയിടെ ബാങ്ക് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.300 രൂപയാണ് ലക്ഷ്യവില. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബാങ്ക് 200 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്.

നാലാം പാദത്തിലെ 69 കോടി രൂപയില്‍ നിന്നുള്ള മികച്ച മെച്ചപ്പെടലാണെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 371.5 കോടി രൂപയേക്കാള്‍ വളരെ കുറവ്. ‘മാര്‍ജിനുകള്‍ താഴേക്ക് പോയെങ്കിലും മൂന്നാം പാദത്തെ അപേക്ഷിച്ച് പുരോഗതി കാണാന്‍ കഴിയും,’ എംഡിയും സിഇഒയുമായ ആര്‍ സുബ്രഹ്‌മണ്യകുമാര്‍ പറഞ്ഞു. നിക്ഷേപ നിരക്കുകളിലെ കുറവ് രണ്ട്, മൂന്ന് പാദങ്ങളില്‍ പ്രതിഫലിക്കുമെന്നും ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഫലങ്ങള്‍ രണ്ടാംപാദം മുതല്‍ ലഭ്യമാകും. ‘മുന്നോട്ട് പോകുമ്പോള്‍ 14-15 ശതമാനം വളര്‍ച്ച നിലനിര്‍ത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.’

ബാങ്കിന്റെ സ്റ്റാന്റലോണ്‍ വരുമാനം 4476 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 4510 കോടി രൂപയായിട്ടുണ്ട്. പലിശ വരുമാനം 3441 കോടി രൂപയില്‍ സ്ഥിരമായി. പ്രവര്‍ത്തനലാഭം 861 കോടി രൂപയില്‍ നിന്നും കുറഞ്ഞ് 702.9 കോടി രൂപയിലെത്തി.

X
Top