ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

നിരക്ക് വര്‍ധന സ്വാധീനം ചെലുത്തിയില്ല, രാജ്യത്ത് ഭവനവില ഉയര്‍ന്നു

മുംബൈ: നിരക്ക് വര്‍ധനയുടെ സ്വാധീനം ഭവനവിലയില്‍ പ്രതിഫലിച്ചില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആര്‍ബിഐ അഖിലേന്ത്യ ഭവന വില സൂചിക (എച്ച്പിഐ) 2022-23 മൂന്നാം പാദത്തില്‍ 2.79 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു.

നിലവില്‍ 302 ലെവലിലുള്ള സൂചിക, നിരക്ക് വര്‍ധനവില്ലാത്ത തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 3.1 ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കിയത്.ഇതിനര്‍ത്ഥം, ആര്‍ബിഐ നയങ്ങള്‍ ഇക്കുറി ഭവനവിലയില്‍ സ്വാധീനം ചെലുത്തിയിട്ടില്ല എന്നാണ്.

തുടര്‍ച്ചയായി നോക്കുമ്പോള്‍, സെപ്തംബര്‍ പാദത്തേക്കാള്‍ 1.34 ശതമാനത്തിന്റെ വളര്‍ച്ചയാണ് സൂചകയിലുണ്ടായിരിക്കുന്നത്. ലഖ്‌നൗ, കൊല്‍ക്കത്ത, ജയ്പൂര്‍ നഗരങ്ങളില്‍ മാത്രമാണ് വില ചുരുങ്ങല്‍ അനുഭവപ്പെട്ടത്. മറ്റ് നഗരങ്ങളിലെല്ലാം വിലവര്‍ധിച്ചു.

മുംബൈയില്‍ എച്ച്പിഐ മുന്‍വര്‍ഷത്തെ 286 ല്‍ നിന്നും 292.9 ലെവലിലെത്തിയപ്പോള്‍ ഡല്‍ഹിയില്‍ 327.7 ല്‍ നിന്നും 336.8 ലെവലിലേയ്ക്കും ബെംഗളൂരുവില്‍ 315.9 ലെവലില്‍ നിന്നും 331.1 ലെയ്ക്കുമായിരുന്നു വളര്‍ച്ച. കൊച്ചിയില്‍ 310.1 ല്‍ നിന്നും 332.3 ലെയ്ക്ക് എച്ച്പിഐ കുതിച്ചു.

പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ 2022 മെയ് മാസം നിരക്ക് ഉയര്‍ത്തുകയാണ് കേന്ദ്രബാങ്ക്. ഇതിനോടകം 250 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവിന് അവര്‍ തയ്യാറായി. റിപ്പോ നിരക്ക് 6.50 ശതമാനത്തിലെത്തിയിട്ടും വിലവര്‍ധനവിന് ശമനമുണ്ടായില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ജനുവരിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം 6 ശതമാനത്തിലും ഉയര്‍ന്നിരുന്നു. ഇതോടെ ഏപ്രിലിലും കേന്ദ്രബാങ്ക് നിരക്ക് വര്‍ധനവിന് മുതിരുമെന്ന കാര്യം വ്യക്തമായി. ചെറുകിട പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയാകുമ്പോള്‍ ഭവനവിലയില്‍ മാറ്റമുണ്ടാകുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

X
Top