
ന്യൂഡല്‍ഹി: തക്കാളി വില വര്‍ധനവിനെക്കുറിച്ച് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). തക്കാളിയുടെ വിലകയറ്റം മറ്റ് ഭക്ഷ്യവസ്തുക്കളിലും പ്രതിഫലിക്കുമെന്നും അത് മൊത്തം പണപ്പെരുപ്പത്തിന് കാരണമാകുമെന്നും കേന്ദ്രബാങ്ക് വിലയിരുത്തി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാകണം.
സര്‍ക്കാര്‍ ദ്രുതഗതയിലിടപെടണമെന്നും ആര്‍ബിഐ പറഞ്ഞു. സീസണല്‍ വ്യതിയാനം, കയറ്റുമതി കുറഞ്ഞത്, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, വിളനാശം എന്നിവ കാരണമാണ് വില കുതിക്കുന്നത്. തക്കാളി ഒരു ഹ്രസ്വകാല വിളയായതിനാല്‍ വില വര്‍ധനവ് സാധാരണമാണ്.
എന്നിരുന്നാലും, ഈ സാഹചര്യത്തില്‍, വര്‍ധനവ് അസാധാരണമാംവിധം ഉയര്‍ന്നതാണ്, ആര്‍ബിഐ വിലയിരുത്തുന്നു. കാലാവസ്ഥാ സാഹചര്യങ്ങളും കീടബാധയും കാരണം വിള നശിച്ചതാണ് വില ഉയര്‍ത്തിയത്.കൂടാതെ കയറ്റുമതി കുറഞ്ഞു.
ഇന്ത്യ തക്കാളിയുടെ വലിയ കയറ്റുമതിക്കാരാണ്.എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കയറ്റുമതി കുറവാണ്. ഇത് രാജ്യത്ത് തക്കാളി ലഭ്യത കുറച്ചു.
മാത്രമല്ല വിതരണ ശൃംഖലയില്‍ തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ട്.തക്കാളി വില വര്‍ധനവ് മൊത്തത്തിലുള്ള പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് പറയുന്നു. തക്കാളി വില കുതിക്കുന്നത് കാരണം മറ്റ് പച്ചക്കറികളുടെ വിലയും ഉയരും.
ഇത് ഭക്ഷണ ചെലവ് കൂടുതല്‍ വര്‍ധിപ്പിക്കുകയും ഭക്ഷ്യ സാധനങ്ങളുടെ വിലവര്‍ധനവ് മൊത്തത്തിലുള്ള പണപ്പെരുപ്പത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് കേന്ദ്രബാങ്ക് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരാഴ്ചയായി തക്കാളി വില ഭീമമായി വര്‍ധിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ കിലോഗ്രാമിന് 250 രൂപ വരെ വില എത്തി.