തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

പലിശ നിരക്ക് നിലനിര്‍ത്താനുള്ള കേന്ദ്രബാങ്ക് തീരുമാനം ഭവന ഡിമാന്റ് ഉയര്‍ത്തിയേക്കും

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം ഉത്സവ സീസണില്‍ ഭവന ഡിമാന്റ് ഉയര്‍ത്തുമെന്ന് വിദഗ്ധര്‍.

നിരക്ക് നിലനിര്‍ത്താനുള്ള തീരുമാനും വീട് വാങ്ങുന്നവരുടെ ആത്മവിശ്വാസമുയര്‍ത്താനും ഡിമാന്റിനെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്, നഹര്‍ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സണും നാര്‍ഡ്‌കോ മഹാരാഷ്ട്രയുടെ സീനിയര്‍ വൈസ് പ്രസിഡന്റുമായ മഞ്ജു യാഗ്നിക്ക് പറഞ്ഞു. തുടര്‍ച്ചയായ മൂന്ന് നിരക്ക് കുറയ്ക്കലിനുശേഷമാണ് റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇതോടെ കേന്ദ്രബാങ്ക് പണപ്പെരുപ്പത്തിന് ആനുപാതികമായ വളര്‍ച്ച തുടരുമെന്ന് ഉറപ്പാക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ചിടത്തോളം സ്ഥിരമായ റേറ്റ് എന്നത് താങ്ങാവുന്ന ഭവന വായ്പകളുടെ ലഭ്യത എന്നാണര്‍ത്ഥം. ഇതോടെ ഇടത്തരം, പ്രീമിയം സെഗ്മന്റുകളില്‍ ഡിമാന്റ് വര്‍ദ്ധനയുണ്ടാകും, യാഗ്നിക്ക് അറിയിച്ചു.

മാത്രമല്ല, പുതുതായി വീടുവാങ്ങുന്നവരും നിക്ഷേപകരും വിപണിയിലേയ്ക്ക് ആകര്‍ഷിക്കപ്പെടും. ആര്‍ബിഐയുടേത് കണക്കുകൂട്ടിയുള്ള തീരുമാനമാണെന്ന് സിബിആര്ഇ ഇന്ത്യ സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക ചെയര്‍മാന്‍, സിഇഒ അന്‍ഷുമാന്‍ മാഗസിന്‍ പറഞ്ഞു.

ഫെബ്രുവരി മുതല്‍ 100 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തയ്യാറായ ആര്‍ബിഐ വായ്പകളുടെ ഒഴുക്കും സാമ്പത്തിക ചലനാത്മകതയും വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രഖ്യാപനം റിയല്‍ എസ്റ്റേറ്റ്, ഉത്പാദനം, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ ആത്മവിശ്വാസമുണ്ടാക്കും.

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയെ അതിജീവിക്കുന്ന ഘട്ടമാണിപ്പോള്‍. മെട്രോകളിലെ ഭവന വില്‍പ്പന 20 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ യുഎസ് പ്രഖ്യാപിച്ച തീരുവ പ്രതിസന്ധി രൂക്ഷമാക്കി. അനറോക്ക് ഡാറ്റ പ്രകാരം 2025 രണ്ടാംപാദത്തില്‍ വെറും 96285 വീടുകള്‍ മാത്രമാണ് വില്‍പന നടത്തിയത്.

മുന്‍വര്‍ഷത്തിലിത് 120,335 ആയിരുന്നു. ഇത് വിപണി അനിശ്ചിതത്വവും വാങ്ങാനുള്ള ആളുകളുടെ വൈമനസ്യവും പ്രതിഫലിപ്പിക്കുന്നു. ഈ പ്രതിസന്ധിയില്‍ കേന്ദ്രബാങ്ക് നയം ഒരു വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തൈ പ്രമുഖര്‍.

X
Top