എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധംഹോർമുസ്: ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ കടത്തിവിടാൻ ധാരണയായിട്ടില്ലെന്ന് കേന്ദ്രംയുഎസ് – ഇസ്രായേൽ – ഇറാൻ യുദ്ധം: ഇന്ത്യൻ രത്ന-ആഭരണ മേഖലയിൽ കടുത്ത ആഘാതംപശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധന

ഇന്‍ഫ്രാ വായ്പ മൂലധന നിയമങ്ങളില്‍ ഇളവ്: ജാഗ്രത പുലര്‍ത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: അടിസ്ഥാനസൗകര്യ കമ്പനികള്‍ക്ക് വായ്പ നല്‍കുമ്പോള്‍ പാലിക്കേണ്ട മൂലധന നിയമങ്ങളില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് വായ്പാ ദാതാക്കള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യെ സമീപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന നിലപാടാണ് കേന്ദ്രബാങ്കിനെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനികളുടെ പണമൊഴുക്കിന്റെയും അവരുമായി ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടേയും സ്വഭാവത്തിനനുസരിച്ച് വായ്പകളുടെ അപകടസാധ്യകള്‍ കുറയ്ക്കണമെന്നാണ് വായ്പാ ദാതാക്കളുടെ ആവശ്യം.

ഉദാഹരണത്തിന് ഒരു ഊര്‍ജ്ജ കമ്പനിഎന്‍ടിപിസിയില്‍ നിന്നും ഊര്‍ജ്ജം വാങ്ങുകയാണെങ്കില്‍ അതിനായി എടുത്ത ലോണിന്റെ അപകട സാധ്യത കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് കഴിയണം. എന്‍ടിപിസിയുടെ വിശ്വാസ്യത കണക്കിലെടുത്താണ് അപകട സാധ്യത കുറയ്‌ക്കേണ്ടത്. നഷ്ട സാധ്യത കുറയുമ്പോള്‍ സ്വാഭാവികമായും ആവശ്യമായ മൂലധനത്തില്‍ കുറവ് വരും.

100 ശതമാനം അപകട സാധ്യതയുള്ള വായ്പയ്ക്ക് സ്വകാര്യമേഖലയിലെ ഇന്‍ഫ്രാ കമ്പനിയ്ക്ക് വേണ്ട നിര്‍ദ്ദേഷ്ട മൂലധന പര്യാപ്തത 9 ശതമാനമാണ്. ഒരു ബാങ്കിന് ഓരോ 100 കോടി രൂപ വായ്പയ്ക്കും മിനിമം മൂലധനമോ 9 കോടി രൂപയുടെ സ്വന്തം ഫണ്ടോ ആവശ്യമാണ്. എന്നാല്‍ അപകടസാധ്യത 20% ആയി കുറയ്ക്കുകയാണെങ്കില്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ നിയന്ത്രണ മൂലധനം 1.8 കോടി രൂപയാകും.

ഇടപാടുകാരുടെ വിശ്വാസ്യത കൂടി കണക്കിലെടുത്ത് അപകട സാധ്യത കുറയ്ക്കണമെന്നാണ് ആവശ്യം. എന്നാല്‍ ആര്‍ബിഐ കൂടുതല്‍ യാഥാസ്ഥിതിക സമീപനമാണ് ഇഷ്ടപ്പെടുന്നത്. സാമ്പത്തിക സ്ഥിതി മോശമല്ലാത്തതും പണമൊഴുക്ക് സുഖകരവുമായ ഒരു കമ്പനിക്ക് ഉയര്‍ന്ന റേറ്റിംഗ് നല്‍കുന്ന രീതിയെ ആര്‍ബിഐ എതിര്‍ക്കുന്നു. മൂലധന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും കേന്ദ്രബാങ്ക് വിസമ്മതിക്കുകയാണ്.

നിലവിലെ മാദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വായ്പകള്‍ വ്യാത്യാസപ്പെടുന്നതനുസരിച്ച് റിസ്‌ക്ക് കൂടുകയോ കുറയുകയോ ചെയ്യാം എന്ന കാര്യമാണ് ആര്‍ബിഐയെ സംബന്ധിച്ച് അസ്വീകാര്യമാകുന്നത്.

X
Top