ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ചെറുകിട ബിസിനസുകള്‍ക്കും സ്വര്‍ണ്ണം ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്കും ആര്‍ബിഐ പിന്തുണ, വായ്പാ നിയമങ്ങള്‍ പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി: സ്വര്‍ണത്തെ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ചെറുകിട ബിസിനസുകളെയും കമ്പനികളെയും ബാധിക്കുന്ന രണ്ട് പ്രധാന വായ്പാ നിയമങ്ങള്‍  റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പരിഷ്‌കരിച്ചു.ക്രെഡിറ്റിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനാണിത്.

പലിശ നിരക്ക് സ്‌പ്രെഡിന്റെ ചില ഘടകങ്ങള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് ഇപ്പോള്‍ അനുവാദമുണ്ട്. ‘സ്‌പ്രെഡ്’ എന്നത് കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് റിസ്‌കിനെ അടിസ്ഥാനമാക്കി ബാങ്കുകള്‍ ഈടാക്കുന്ന അധിക പലിശയാണ്.  സ്‌പ്രെഡ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇതുവരെ പരിഷ്‌ക്കരിക്കപ്പെട്ടിരുന്നത്.പുതിയ നിയമം മൂന്ന് വര്‍ഷത്തെ കാലയളവിന് മുമ്പ് സ്‌പ്രെഡിന്റെ ഭാഗങ്ങള്‍ കുറയ്ക്കാന്‍ ബാങ്കുകളെ അനുവദിക്കുന്നു.മാറ്റം  ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുത്താനും വേഗത്തില്‍ വിലകുറഞ്ഞ വായ്പകള്‍ നേടാനും ചെറുകിട ബിസിനസുകളെ സഹായിക്കും.

കൂടാതെ, ഫ്‌ലോട്ടിംഗ് പലിശ നിരക്കില്‍ നിന്ന് നിശ്ചിത പലിശ നിരക്കിലേക്ക് മാറാനുള്ള ഓപ്ഷനുമുണ്ട്. ഇത്  പലിശ നിരക്ക് വര്‍ദ്ധനവില്‍ നിന്ന് കടക്കാരെ സംരക്ഷിക്കുന്നു. സ്വര്‍ണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന മൂലധന വായ്പകളുടെ വ്യാപ്തി വിപുലീകരിക്കാനും ആര്‍ബിഐ തയ്യാറായി. മുമ്പ്, ജ്വല്ലറികള്‍ക്ക് മാത്രമേ അത്തരം വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍, സ്വര്‍ണ്ണത്തെ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ഏതൊരു ബിസിനസിനും പ്രവര്‍ത്തന മൂലധന വായ്പകള്‍ നല്‍കാം.

ഇന്‍വെന്ററി കൈകാര്യം ചെയ്യല്‍ തുടങ്ങി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ഉപയോഗിക്കുന്ന ഹ്രസ്വകാല വായ്പകളാണ് പ്രവര്‍ത്തന മൂലധന വായ്പകള്‍. പണം, പ്രവര്‍ത്തന മൂലധനാവശ്യങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണം വാങ്ങാന്‍ ഉപയോഗിക്കാനാവില്ല.

ധനനയത്തിന്റെ വ്യാപനം മെച്ചപ്പെടുത്തുന്നതിനും പലിശനിരക്ക് ആനുകൂല്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കടം വാങ്ങുന്നവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ആര്‍ബിഐ ശ്രമങ്ങളുടെ ഭാഗമാണ് മാറ്റങ്ങള്‍.

പരമ്പരാഗത ആഭരണ സ്ഥാപനങ്ങള്‍ക്ക് പുറമേ, ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ചില നിര്‍മ്മാണ മേഖലകള്‍ തുടങ്ങി സ്വര്‍ണ്ണത്തെ ആശ്രയിക്കുന്ന ചെറുകിട ബിസിനസുകള്‍ക്കും വ്യവസായങ്ങള്‍ക്കും നീക്കം ഗുണം ചെയ്യും.

X
Top