
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തിങ്കളാഴ്ച രണ്ട് ദിവസ വേരിയബിള്‍ റിവേഴ്‌സ് റേറ്റ് റിപ്പോ (വിആര്‍ആര്‍) ലേലം നടത്തുന്നു.ബാങ്കിംഗ് സംവിധാനത്തിലെ മിച്ച പണം പിന്‍വലിക്കാനാണ് ഇത്. 1 ലക്ഷം കോടി രൂപയാണ് പിന്‍വലിക്കുന്നത്.
നിലവില്‍, ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത ജൂണ്‍ 30 വരെ ഏകദേശം 1.26 ലക്ഷം കോടി രൂപ മിച്ചമാണ്. ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് അധിക പണലഭ്യത നീക്കം ചെയ്യുന്നതിനാണ് സാധാരണയായി, സെന്‍ട്രല്‍ ബാങ്ക് റിവേഴ്‌സ് റിപ്പോ ലേലം നടത്തുന്നത്. ശമ്പളം,പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിച്ചതാണ് ഇത്തവണ പണലഭ്യത മിച്ചമാകാന്‍ കാരണം.
കഴിഞ്ഞയാഴ്ചയും റിസര്‍വ് ബാങ്ക് 14 ദിവസത്തെ വിആര്‍ആര്‍ആര്‍ ലേലം ഒരു ലക്ഷം കോടി രൂപയ്ക്ക് നടത്തി. അതേസമയം 6.49 ശതമാനം കട്ട് ഓഫ് വിലയ്ക്ക് 11,789 കോടി രൂപ മാത്രമാണ് ബാങ്കുകള്‍ നിക്ഷേപിച്ചത്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമായ വിഭവങ്ങള്‍ ഉറപ്പാക്കിയ ശേഷം ധനനയം കര്‍ശനമാക്കുന്നത് തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിക്കുന്നു.