ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

2014 ന് ശേഷം ആദ്യമായി ഡോളര്‍ വാങ്ങല്‍ നിര്‍ത്തി ആര്‍ബിഐ

മുംബൈ: കഴിഞ്ഞ ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിദേശ വിനിമയ സ്‌പോട്ട് മാര്‍ക്കറ്റില്‍ യുഎസ് ഡോളര്‍ വാങ്ങിയില്ല. 11 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കേന്ദ്രബാങ്ക് ഡോളര്‍ വാങ്ങുന്നത് നിര്‍ത്തിയത്. 2014 ലായിരുന്നു ഇത് അവസാനമായി സംഭവിച്ചത്.

മാത്രമല്ല, ജൂലൈയില്‍ 2.54 ബില്യണ്‍ ഡോളര്‍ വില്‍ക്കാനും ആര്‍ബിഐ തയ്യാറായി. വന്‍ തകര്‍ച്ചയില്‍ നിന്നും രൂപയെ രക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം കുറഞ്ഞു. ജൂലൈ നാലിന് 10.87 ബില്യണ്‍ ഡോളറായ ശേഖരം ഓഗസ്റ്റ് 1 ന് 688.871 ഡോളറായാണ് ഇടിഞ്ഞത്.

ആര്‍ബിഐ ഡോളര്‍ വില്‍പനയുടെ തോത് ഇത് പ്രതിഫലിപ്പിക്കുന്നു. രൂപയുടെ മേലുള്ള കനത്ത സമ്മര്‍ദ്ദം കാരണം ജൂലൈയില്‍ ആര്‍ബിഐ ഒരു ഡോളറും വാങ്ങിയില്ലെന്ന് ഫിന്റെക്‌സ് ട്രഷറി അഡൈ്വസേഴ്സ് എല്‍എല്‍പിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ട്രഷറി മേധാവിയുമായ അനില്‍ കുമാര്‍ ബന്‍സാലി സ്ഥിരീകരിച്ചു. കരുതല്‍ ശേഖരത്തില്‍ ചേര്‍ക്കുന്നതിനുപകരം കറന്‍സി സ്ഥിരപ്പെടുത്തുന്നതിനായി സെന്‍ട്രല്‍ ബാങ്ക് ഡോളര്‍ വില്‍ക്കുകയായിരുന്നു.

വിദേശനാണ്യ കരുതല്‍ ശേഖര സംരക്ഷണത്തിന് ഉപരിയായി രൂപയുടെ ഇടിവ് നികത്താനാണ് കേന്ദ്രബാങ്ക് ശ്രമിച്ചത്. ഇത് ഇന്ത്യന്‍ രൂപ നേരിടുന്ന സമ്മര്‍ദ്ദത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

X
Top