ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

സിബിഡിസി, ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ക്ക്‌ ആര്‍ബിഐയുടെ ടാര്‍ഗറ്റ്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സി (സിബിസിഡി), ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ വീണ്ടെടുക്കല്‍ എന്നിവ സംബന്ധിച്ച് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ) ബാങ്കുകള്‍ക്ക് ടാര്‍ഗറ്റ് നല്‍കി. ഇക്കാര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിക്കയാണ് കേന്ദ്രബാങ്ക്.

ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍
ഒരു ദശലക്ഷം ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ സൃഷ്ടിക്കാന്‍ റിസര്‍വ് ബാങ്ക്, വായ്പാദാതാക്കളോടാവശ്യപ്പെടുന്നു.

ബാങ്കുകളുടെ ആശങ്കകള്‍ അവഗണിച്ചാണ് കേന്ദ്രബാങ്കിന്റെ നീക്കം. യൂണിഫൈഡ് പേയ്മന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ പരിമിതമാണെന്ന് ബാങ്കുകള്‍ അറിയിച്ചിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ഈ വാദം തള്ളി.

ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍
‘100 ദിവസം 100 തീര്‍പ്പാക്കല്‍’ കാമ്പയ്‌ന്റെ പുരോഗതിയും റെഗുലേറ്റര്‍ പിന്തുടരുന്നുണ്ട്. പദ്ധതി പ്രകാരം ബാങ്കുകള്‍ ക്ലെയിം ചെയ്യാത്ത 100 നിക്ഷേപങ്ങള്‍ കണ്ടെത്തി തീര്‍പ്പാക്കണം. 10 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാത്ത സേവിംഗ്‌സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സ്, കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ 10 വര്‍ഷത്തേക്ക് ക്ലെയിം ചെയ്യാത്ത ടേം ഡെപ്പോസിറ്റുകള്‍ എന്നിവയെ ബാങ്കുകള്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളായി തരംതിരിക്കുന്നു.

റിസര്‍വ് ബാങ്ക് പരിപാലിക്കുന്ന ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നസ് (ഡിഇഎ) ഫണ്ടിലേക്കാണ് ഈ തുകകള്‍ കൈമാറുന്നത്.

1.44 ട്രില്യണ്‍ രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ ഡിഇഎ ഫണ്ടിലേക്ക് മാറ്റിയിരുന്നു. 2019 മാര്‍ച്ച് 31 നും 2023 മാര്‍ച്ച് 31 നും ഇടയില്‍ സ്വകാര്യമേഖലാ ബാങ്കുകള്‍ 21,315 കോടി രൂപയും പൊതുമേഖലാ ബാങ്കുകള്‍ 1.22 ട്രില്യണ്‍ രൂപയും കൈമാറി.

അവകാശികളില്ലാത്ത നിക്ഷേപം തീര്‍പ്പാക്കുന്നതിനുള്ള റീഫണ്ടായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഡിഇഎ ഫണ്ടില്‍ നിന്ന് ബാങ്കുകള്‍ക്ക് 5,729 കോടി രൂപ ലഭിച്ചു. പണം ഡിഇഎയിലേക്ക് പോകുന്നതിനാല്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്ക് ശക്തമായി നിരീക്ഷിക്കുന്നുണ്ട്. ആശയങ്ങള്‍ കൈമാറുന്നതിനും നിക്ഷേപം തീര്‍പ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും അവര്‍ പതിവായി ബാങ്കര്‍മാരുമായി മീറ്റിംഗുകള്‍ നടത്തുന്നു.

ഒന്നിലധികം ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി ഒരു കേന്ദ്രീകൃത പോര്‍ട്ടല്‍ സ്ഥാപിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു.

X
Top