ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

കെവൈസി പുതുക്കാൻ ബാങ്കിൽ നേരിട്ട് എത്തേണ്ട: റിസർവ് ബാങ്ക്

ന്യൂഡൽഹി: തിരിച്ചറിയൽ രേഖയിലെ വിവരങ്ങളിൽ മാറ്റമില്ലെങ്കിൽ ബാങ്കുകളിലെ കെവൈസി (നോ യുവർ കസ്റ്റമർ) പുതുക്കൽ നടപടിക്രമം പൂർത്തിയാക്കാൻ ഓ‍ൺലൈനായുള്ള സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകുമെന്നു റിസർവ് ബാങ്ക് വ്യക്തമാക്കി.

കെവൈസി പുതുക്കലിന് ആളുകൾ ശാഖയിൽ നേരിട്ടെത്തണമെന്ന ബാങ്കുകളുടെ നിബന്ധനയെച്ചൊല്ലി പരാതി ഉയർന്നിരുന്നു. ഡിജിറ്റലായി രേഖകൾ നൽകിയിട്ടും ബാങ്കുകൾ പരിഗണിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. തുടർന്നാണ് ആർബിഐ വ്യക്തത വരുത്തിയത്.

സ്വയം സാക്ഷ്യപ്പെടുത്തൽ ഇമെയിൽ, മൊബൈൽ ഫോൺ, എടിഎം, ഓൺലൈൻ ബാങ്കിങ്, കത്ത് എന്നിവയിൽ ഏതെങ്കിലും ഒന്നുവഴി കെവൈസി പുതുക്കാം. വിലാസത്തിൽ മാത്രമാണ് മാറ്റമുള്ളതെങ്കിൽ ഇക്കാര്യവും ഓൺലൈനായി ബാങ്കിനെ അറിയിക്കാം.

2 മാസത്തിനുള്ളിൽ ബാങ്ക് വെരിഫിക്കേഷൻ നടത്തും. ആദ്യമായി കെവൈസി നടപടിക്രമം നടത്തുന്നവരും ബാങ്ക് ശാഖയിൽ പോകണമെന്നു നിർബന്ധമില്ല. ഇതിന് വിഡിയോ അധിഷ്ഠിത കസ്റ്റമർ ഐഡന്റിഫിക്കേഷൻ സൗകര്യം ഉപയോഗിക്കാം.

X
Top