അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പൊതുമേഖല ബാങ്ക് സ്വകാര്യവത്ക്കരണത്തിനെതിരെ ആര്‍ബിഐ

ന്യൂഡല്‍ഹി: മുഴുവന്‍ പൊതുമേഖല ബാങ്കുകളും ഒറ്റയടിയ്ക്ക് സ്വകാര്യവത്ക്കരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ബാങ്ക് സ്വകാര്യവല്‍ക്കരണം ഇന്ത്യയെ എങ്ങിനെ സ്വാധീനിക്കുമെന്ന് പരിശോധിക്കുന്ന പ്രബന്ധത്തിലാണ് ആര്‍ബിഐ ഇങ്ങിനെയൊരു നിരീക്ഷണം നടത്തിയത്. മികച്ച സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ക്രെഡിറ്റ് സംവിധാനം, എന്നിവയുടെ ബലത്തില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകും.

ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതില്‍ സ്വകാര്യ ബാങ്കുകള്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. അത്തരം ഇടങ്ങളില്‍, ഉപഭോക്താക്കള്‍ ബാങ്കിംഗിനായി ആശ്രയിക്കുന്നത് പിഎസ്ബികളെയാണ്. മാത്രമല്ല, സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തിനനുസൃതമായ നയരൂപീകരണം പൊതുമേഖല ബാങ്കുകള്‍ക്ക് സാധ്യമാണെന്നും ആര്‍ബിഐ പറഞ്ഞു.

ജനങ്ങള്‍ക്ക്‌ വിശ്വാസം പൊതുമേഖലയെ ആണെന്ന നിഗമനവും ആര്‍ബിഐ മുന്നോട്ടുവയ്ക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നിക്ഷേപങ്ങള്‍ പൊതുമേഖല ബാങ്കുകളിലേയ്ക്ക് പറന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ബാങ്ക് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്തിട്ടും സ്വകാര്യ ബാങ്കുകള്‍ക്ക് നിക്ഷേപം പിടിച്ചുനിര്‍ത്താനായില്ലെന്ന് അവര്‍ നിരീക്ഷിച്ചു.

X
Top