അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വെള്ളി പണയം വെച്ചുള്ള വായ്പകൾക്ക് ആർബിഐ ചട്ടങ്ങളായി

മുംബൈ: വെള്ളി പണയംവെച്ചും ഇനി വായ്പയെടുക്കാം. ഇതിനുള്ള മാർഗനിർദേശങ്ങൾ ആർ.ബി.ഐ പുറത്തിറക്കി. 2026 ഏപ്രിൽ ഒന്ന് മുതലായിരിക്കും പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരികയെന്നും ആർ.ബി.ഐ ഉത്തരവിൽ വ്യക്തമാക്കുന്നു.

കൊമേഴ്സ്യൽ ബാങ്ക്, അർബൻ, റൂറൽ സഹകരണബാങ്കുകൾ, എൻ.ബി.എഫ്.സി, ഹൗസിങ് ഫിനാൻസ് കമ്പനികൾ എന്നിവക്കാണ് വെള്ളി പണയമായി എടുത്ത് വായ്പ നൽകാൻ അവകാശം. വെള്ളി ഈടായി സ്വീകരിച്ച് വായ്പ നൽകുമ്പോൾ പണയംവെച്ച വസ്തുവിന്റെ ഉടമസ്ഥാവകാശത്തിൽ ഉൾപ്പടെ കൃത്യമായ പരിശോധന വേണമെന്ന് ആർ.ബി.ഐ നിർദേശിക്കുന്നുണ്ട്.

പരമാവധി എത്രത്തോളം വെള്ളി ഈടായി സ്വീകരിച്ച് വായ്പ നൽകാമെന്നും ആർ.ബി.ഐയുടെ ഉത്തരവിലുണ്ട്. 10 കിലോ ഗ്രാം വെള്ളി വരെ ഈടായി സ്വീകരിച്ച് വായ്പ നൽകാമെന്നാണ് ആർ.ബി.ഐ അറിയിച്ചിരിക്കുന്നത്. വെള്ളി ആഭരണങ്ങൾക്കാണ് ഈ പരിധി. വെള്ളി കോയിനുകളാണെങ്കിൽ വായ്പ നൽകുന്നതിന് വേണ്ടി എടുക്കുന്ന തൂക്കം പരമാവധി 500 ഗ്രാം കവിയരുതെന്ന് നിബന്ധനയുണ്ട്.

രണ്ടരലക്ഷം രൂപക്ക് താഴേയാണ് വായ്പയെങ്കിൽ പണയംവെച്ച ആഭരണങ്ങൾക്ക് വിപണി വിലയുടെ 85 ശതമാനം വരെ വായ്പയായി നൽകാം. രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലാണ് വായ്പയെങ്കിൽ വിപണി വിലയുടെ 80 ശതമാനം വായ്പയായി നൽകാമെന്നും അഞ്ച് ലക്ഷത്തിന് മുകളിലാണ് വായ്പയെങ്കിൽ വിപണി വിലയുടെ 75 ശതമാനം മാത്രമേ വായ്പയായി നൽകാവുവെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.

ലോഹഭാഗങ്ങൾക്ക് മാത്രമേ വായ്പ നൽകാവുവെന്നും അതിൽ പതിപ്പിച്ചിരിക്കുന്ന വില കൂടിയ കല്ലുകൾ വായ്പക്കായി പരിഗണിക്കരുതെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.

X
Top