കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; 50 ബേസിസ് പോയിന്റ് വർധന

മുംബൈ: തുടര്ച്ചയായ മാസങ്ങളില് പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തില് റിസര്വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയര്ത്തി.
മെയിലെ അസാധാരണ യോഗത്തില് നിരക്ക് കൂട്ടാന് തീരുമാനിച്ചതിനുപിന്നാലെ ജൂണിലും ആര്ബിഐ നിരക്ക് വര്ധിപ്പിക്കുകയായിരുന്നു. 0.50ശതമാനം വര്ധന നിലവില് വന്നതോടെ റിപ്പോ നിരക്ക് 4.90ശതമാനമായി. കരുതല് ധനാനുപാതം(സിആര്ആര്) 4.5ശതമാനമായി നിലനിര്ത്തി.
2023 സാമ്പത്തിക വര്ഷത്തെ വളര്ച്ചാ അനുമാനം 7.2ശതമാനമായി നിലനിര്ത്തിയിട്ടുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനം 5.7ശതമാനത്തില് നിന്ന് 6.7ശതമാനമായി ഉയര്ത്തുകയും ചെയ്തു.
വിപണിയിലെ പണലഭ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റാന്ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി, മാര്ജിനല് സ്റ്റാന്ഡിങ് ഫെസിലിറ്റി നിരക്കുകള് അരശതമാനം വര്ധിപ്പിച്ചു. ഇതോടെ എസ്ഡിഎഫ് 4.65ശതമാനവും എംഎസ്എഫ് 5.15ശതമാനവുമായി.
നിരക്കുയര്ത്തല് പ്രഖ്യാപനം വന്നതോടെ 10 വര്ഷത്തെ സര്ക്കാര് കടപ്പത്ര ആദായം മൂന്നുവര്ഷത്തെ ഉയര്ന്ന നിരക്കായ 7.5ശതമാനത്തിലെത്തി.
കോവിഡിനെതുടര്ന്ന് സ്വീകരിച്ച ഉദാരനയം പിന്വലിക്കാന് സമയമായെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. ഇതിന്റെ ഭാഗമായി വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും.
പണപ്പെരുപ്പ നിരക്കുകള് ഉയര്ന്ന നിലയില് തുടരുന്നതിനാല് 0.25ശതമാനം മുതല് 0.50ശതമാനംവരെ നിരക്കുവര്ധിപ്പിച്ചേക്കാമെന്ന് വിദഗ്ധര് വിലിയിരുത്തിയിരുന്നു.
ഇതോടെ അഞ്ച് ആഴ്ചക്കിടെ രണ്ടാം തവണയാണ് ആര്ബിഐ നിരക്ക് വര്ധിപ്പിക്കുന്നത്. മൂന്നുദിവസത്തെ പണവായ്പ അവലോകന സമതി യോഗത്തില് അംഗങ്ങളെല്ലാം നിരക്ക് വര്ധന അനുകൂലിച്ച് വോട്ടുചെയ്തു.
2018നു ശേഷമുള്ള ആദ്യ നിരക്ക് വര്ധനയായിരുന്നു മെയില് പ്രഖ്യാപിച്ചത്. കോവിഡിനെ തുടര്ന്നുള്ള ലോക്ഡൗണിന്റെ ആഘാതം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2020 മാര്ച്ച് 27ന് റിപ്പോ നിരക്ക് മുക്കാല് ശതമാനം കുറച്ച് 5.15ശതമാനത്തില് നിന്ന് 4.40ശതമാനമാക്കിയിരുന്നു. മെയ് മാസത്തില് 0.40 ബേസിസ് പോയന്റ് കുറച്ച് എക്കാലത്തെയും താഴ്ന്ന നിരക്കായ നാലുശതമാനമാക്കുകയും ചെയ്തു. രണ്ടുവര്ഷത്തോളം ഈ നിരക്കില് തുടരുകയായിരുന്നു.
ഓഗസ്റ്റില് നടക്കാനിരിക്കുന്ന അടുത്ത എംപിസി യോഗത്തിലും നിരക്ക് വര്ധനവുണ്ടാകുമെന്നാണ് സൂചന. റിപ്പോ നിരക്ക് 0.25ശതമാനമെങ്കിലും വര്ധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്.

X
Top