
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സ്വര്‍ണ്ണ കരുതല്‍ ശേഖരം ഉയര്‍ത്തി, യുഎസ് ട്രഷറി ബില്ലുകളിലുള്ള (ടി-ബില്ലുകള്‍) എക്‌സ്‌പോഷ്വര്‍ കുറച്ചു, യുഎസ് ട്രഷറി വകുപ്പ്, ആര്‍ബിഐ ഡാറ്റ വ്യക്തമാക്കുന്നു.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും യുഎസ് സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ചാണ് നടപടി. യുഎസ് ടി-ബില്ലുകളിലെ ഇന്ത്യന്‍ നിക്ഷേപം 2025 ജൂണില്‍ 227 ബില്യണ്‍ ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14.5 ബില്യണ്‍ ഡോളര്‍ കുറവ്. യീല്‍ഡ് കുറഞ്ഞിട്ടും ടി-ബില്‍ എക്‌സ്‌പോഷ്വര്‍ കുറയ്ക്കുന്നത് വൈവിദ്യവത്ക്കരണത്തിന്റെ ഭാഗമായാണെന്ന് കേന്ദ്രബാങ്ക് പറയുന്നു.
യുഎസ് ഡെബ്റ്റുകള്‍ വാങ്ങുന്ന ഇരുപത് രാഷ്ട്രങ്ങളില്‍ സൗദി അറേബ്യയ്ക്കും ജര്‍മ്മനിയ്ക്കും മുകളിലാണ് ഇപ്പോഴും രാജ്യത്തിന്റെ സ്ഥാനം. മറ്റ് കേന്ദ്രബാങ്കുകളും ഡോളറധിഷ്ഠിത ആസ്തികള്‍ കുറയ്ക്കുകയാണ്.യുഎസ് കടത്തിലെ ചൈനീസ് എക്‌സ്‌പോഷ്വര്‍ 2024 ജൂണില്‍ 780 ബില്യണ്‍ ഡോളറായിരുന്നത് നടപ്പ് വര്‍ഷത്തില്‍ 756 ബില്യണ്‍ ഡോളറായി ചുരുങ്ങി. ബ്രസിലൂം സമാന പാത പിന്തുടരുന്നു.
ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം
ഇന്ത്യന്‍ കേന്ദ്രബാങ്കിന്റെ സ്വര്‍ണ്ണ കരുതല്‍ ശേഖരം ജൂണില്‍ 879.98 മെടിക്ക് ടണ്ണായി.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39.22 മെടിക്ക് ടണ്‍ കൂടുതല്‍. ആഗോള തലത്തില്‍ സ്വര്‍ണ്ണം ഒരു സുരക്ഷിത നിക്ഷേപമായാണ് കരുതപ്പെടുന്നത്.
കറന്‍സി ചാഞ്ചാട്ടത്തില്‍ നിന്നുള്ള പരിരക്ഷ അത് ഉറപ്പ് നല്‍കുന്നു.