ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഇടക്കാല റിഡംപ്ഷന്‍ വില ആര്‍ബിഐ നിശ്ചയിച്ചു

ന്യൂഡല്‍ഹി: സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌ക്കീം (SGB 2016-II, 2016-17-Series II) ഇടക്കാലത്ത് റഡീം ചെയ്യുമ്പോഴുള്ള വില ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിശ്ചയിച്ചു. 5921 രൂപയാണ് കേന്ദ്രബാങ്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ട് വീണ്ടെടുക്കല്‍ വില നിശ്ചയിച്ചിരിക്കുന്നത്. ബോണ്ട് റഡീം ചെയ്തതിനുശേഷം നിക്ഷേപകന്റെ അക്കൗണ്ടില്‍ പലിശയും റിഡംപ്ഷന്‍ ഫണ്ടും ക്രെഡിറ്റ് ചെയ്യും.

5 വര്‍ഷത്തിന് ശേഷമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ ഇടക്കാല റഡീം അനുവദിക്കുക. അതുകൊണ്ടുതന്നെ മാര്‍ച്ച് 29 ആണ് ഇടക്കാല റിഡംപ്ഷന്‍ തീയതി.

നിക്ഷേപിച്ച ഗ്രാം സ്വര്‍ണ്ണത്തിന്റെ നിലവിലെ വിപണി മൂല്യത്തിന് തുല്യമായിരിക്കും ബോണ്ട് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ വീണ്ടെടുക്കലിന്റെ ലാഭം. അന്തര്‍ദ്ദേശീയ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ലിമിറ്റഡ് (ഐബിജെഎ) റിപ്പോര്‍ട്ട് ചെയ്യുന്ന, 999 പ്യൂരിറ്റി സ്വര്‍ണ്ണവിലയുടെ ഒരാഴ്ച സിംപിള്‍ ആവറേജ് എടുത്താണ് വില നിര്‍ണ്ണയിക്കുക.

X
Top