തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ആര്‍ബിഐ പണനയം: ഭവന വായ്പ നിരക്ക്, ഇഎംഐ അതേപടി തുടരും

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതോടെ ഭവന വായ്പ പലിശയിലോ ഇഎംഐകളിലോ മാറ്റമുണ്ടാകില്ല. ഏതാണ്ട് എല്ലാ വായ്പകളും റെപ്പോ റേറ്റുമായി ബന്ധിപ്പിച്ചതിനാലാണിത്.

ഫെബ്രുവരി മുതല്‍ ജൂണ്‍വരെ ഏതാണ്ട് 100 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കലിന് ആര്‍ബിഐ തയ്യാറായിരുന്നു. ഇതോടെ ഈ കാലയളവില്‍ ഭവന വായ്പ പലിശനിരക്ക് ഏതാണ്ട് 7.3- 8 ശതമാനം വരെയായി.

്അതിനാല്‍, ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള 1 ശതമാനം പലിശക്കുറവിന്റെ പശ്ചാത്തലത്തില്‍ ഇഎംഐ അതേപടി തുടര്‍ന്നാല്‍ വായ്പകള്‍ വേഗത്തില്‍ തീരും. പലിശ കുറയുന്നതിനാലാണിത്.

 ഇഎംഐ കുറയ്ക്കുന്ന പക്ഷം പ്രതിമാസ തിരിച്ചടവ് കുറയും. പക്ഷേ പലിശയില്‍ ചെറിയ കുറവ് മാത്രമേ ലഭ്യമാകൂ.

X
Top