
മുംബൈ: 25 ബേസിസ് പോയിന്റ് (ബിപിഎസ്)നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ആഗസ്റ്റ് മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മീറ്റിംഗ് തയ്യാറായേക്കുമെന്ന് ഐസിഐസിഐ ബാങ്ക്. ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത സമ്മിശ്രമായി തുടരുന്ന സാഹചര്യത്തിലാണിത്.
ഗ്രാമീണ ഉപഭോഗം കൂടിയിട്ടുണ്ടെങ്കിലും നഗരങ്ങളില്‍ ഡിമാന്റ് കുറവാണെന്നതും യുഎസിലേക്കൊഴികെയുള്ള മേഖലകളിലേയ്ക്കുള്ള കയറ്റുമതി കുറഞ്ഞതും നിരക്ക് കുറയ്ക്കാന്‍ കാരണമാകും.
മാത്രമല്ല ചില്ലറ പണപ്പെരുപ്പം കഴിഞ്ഞമാസം ആറ് വര്‍ഷത്തെ താഴ്ചയിലാണ്.
ഓഗസ്റ്റിലെ മീറ്റിംഗില്‍ 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കലിന് കേന്ദ്രബാങ്ക് തയ്യാറാകുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ റിപ്പോ റേറ്റ് 5.25 ശതമാനമാകും. ഇതോടെ ഈ വര്‍ഷത്തെ നിരക്ക് കുറയ്ക്കല്‍ അവസാനിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
2.9 ശതമാനം പണപ്പെരുപ്പ നിരക്കാണ് 2026 സാമ്പത്തികവര്‍ഷത്തില്‍ ബാങ്ക് കണക്കുകൂട്ടുന്നത്. ഇത് ആര്‍ബിഐ അനുമാനമായ 3.7 ശതമാനത്തേക്കാള്‍ കുറവാണ്.