നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

രൂപയെ പ്രതിരോധിക്കാന്‍ സ്‌പോട്ട് മാര്‍ക്കറ്റിലേയ്ക്ക് തിരിഞ്ഞ് ആര്‍ബിഐ

ന്യൂഡല്‍ഹി: റെക്കോര്‍ഡ് താഴ്ചയില്‍ നിന്നും രൂപയെ കരകയറ്റാനായി ഫോര്‍വേഡ് വിപണിയില്‍ നിന്നും സ്‌പോട്ട് വിപണിയിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം മെയ് അവസാനം മുതല്‍ ഏകദേശം 30 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 573 ബില്യണ്‍ ഡോളറായിരുന്നു. സ്‌പോട്ട്മാര്‍ക്കറ്റില്‍ ആര്‍ബിഐ ഡോളര്‍ വില്‍പന നടത്തുന്നതും പുനര്‍ മൂല്യനിര്‍ണ്ണയവുമാണ് കരുതല്‍ നാണ്യ ശേഖരം കുറച്ചത്.

ഡോളര്‍ ശക്തി പ്രാപിച്ചതോടെ പുനര്‍ മൂല്യനിര്‍ണ്ണയത്തില്‍ കുറവ് രേഖപ്പെടുത്തുകയായിരുന്നു. ജൂലൈ 15 വരെയുള്ള നാലാഴ്ചയിലെ സ്‌പോട്ട് മാര്‍ക്കറ്റില്‍ ആര്‍ബിഐ ഡോളറിന്റെ അറ്റവില്‍പനക്കാരായി. ഈ കാലയളവില്‍ 12.4 ബില്യണ്‍ ഡോളര്‍ ആര്‍ബിഐ സ്‌പോട്ട് മാര്‍ക്കറ്റില്‍ വിറ്റഴിച്ചെന്ന് ബ്ലുംബെര്‍ഗ് ഇക്കണോമിക്‌സ് പറയുന്നു. അതേസമയം മെയ് വരെയുള്ള രണ്ട് മാസത്തിനുള്ളില്‍ ആര്‍ബിഐ അതിന്റെ ലോംഗ് ഫോര്‍വേഡ് ബുക്കില്‍ 16 ബില്യണ്‍ ഡോളര്‍ കുറവ് വരുത്തി.

തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ ഡോളര്‍-രൂപയുടെ ഒരു വര്‍ഷത്തെ വാര്‍ഷിക ഫോര്‍വേഡ് പ്രീമിയം 2.86 ശതമാനമായി കുറഞ്ഞു. ഏപ്രില്‍-മെയ് കാലയളവില്‍, ആര്‍ബിഐയുടെ ഫോര്‍വേഡ് ഇടപെടല്‍ വര്‍ധിപ്പിച്ചപ്പോള്‍, വാര്‍ഷിക ഡോളര്‍-രൂപ ഫോര്‍വേഡ് പ്രീമിയം ഇടിഞ്ഞിരുന്നു. ഇതോടെ ഇറക്കുമതിക്കാര്‍ അവരുടെ അണ്‍ഹെഡ്ജ് നിക്ഷേപങ്ങള്‍ അടിയന്തരമായി കവര്‍ ചെയ്യുകയും കയറ്റുമതിക്കാര്‍ മാറിനില്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് രൂപയുടെ മൂല്യം ഇടിവ് രേഖപ്പെടുത്താനുള്ള പ്രവണത കാണിച്ചു. ഇതോടെയാണ് ഫോര്‍വേഡ് ബുക്കില്‍ കുറവ് വരുത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്.

X
Top