ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് 75,000 കോടി രൂപ ഒഴുക്കി ആര്‍ബിഐ

ന്യൂഡല്‍ഹി: ബാങ്കിംഗ് സംവിധാനത്തില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തിങ്കളാഴ്ച നാല് ദിവസ വേരിയബിള്‍ റേറ്റ് റിപ്പോ (വിആര്‍ആര്‍) ലേലം നടത്തി. ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്നും 75695 കോടി രൂപ സമാഹരിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 6.51 ശതമാനം കട്ട് ഓഫ് നിരക്കില്‍ 75004 കോടി രൂപ അവര്‍ക്ക് ലഭിക്കുകയും ചെയ്തു.

75,000 കോടി രൂപയാണ് വിജ്ഞാപനം ചെയ്തത്. മുന്‍കൂര്‍ നികുതി, പരോക്ഷ നികുതി പേയ്‌മെന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പണം പിന്‍വലിച്ചതാണ് ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത കുറയാന്‍ കാരണം.ഇതിന്റെ ഫലമായി ഓവര്‍നൈറ്റ് മണി മാര്‍ക്കറ്റ് നിരക്ക് റിപ്പോ നിരക്കായ 6.50 ശതമാനത്തിന് മുകളിലായി.

ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്ക് ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ഒരു ഡിപ്പോസിറ്ററി സ്ഥാപനം (സാധാരണയായി ബാങ്കുകള്‍) മറ്റൊരു ഡിപ്പോസിറ്ററി സ്ഥാപനത്തില്‍ നിന്ന് വായ്പ നേടുകയോ അവര്‍ക്ക് വായ്പ നല്‍കുകയോ ചെയ്യുന്ന പലിശ നിരക്കാണ് ഓവര്‍നൈറ്റ് നിരക്ക്.

X
Top