എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് കെഎൻ ബാലഗോപാൽആഗോള കടൽപായൽ ഉച്ചകോടിക്ക് ഇന്ന് തുടക്കംരണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്; ശമ്പള, പെൻഷൻ പരിഷ്കരണത്തിന് സാധ്യതസംസ്ഥാന ബജറ്റ് ഇന്ന്; രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌

അഞ്ച് സഹകരണ ബാങ്കുകൾക്ക് കനത്ത പിഴ ചുമത്തി ആർബിഐ

മുംബൈ: അഞ്ച് സഹകരണ ബാങ്കുകൾക്ക് മൊത്തം 60.3 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്. വിവിധ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഖിച്ചതിനാണ് പിഴ.

രാജ്‌കോട്ട് സിറ്റിസൺസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ദി കാൻഗ്ര കോ-ഓപ്പറേറ്റീവ് ബാങ്ക്, രാജധാനി നഗർ കോ-ഓപ്പറേറ്റീവ് ബാങ്ക് (ലഖ്‌നൗ), ജില്ലാ സഹകരണ ബാങ്ക്, ഗർവാൾ, ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയ്ക്കാണ് ആർബിഐ പിഴ ചുമത്തിയത്.

ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും അവർ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാതെ സഹായങ്ങൾ ചെയ്തതിന് രാജ്‌കോട്ട് നഗ്രിക് സഹകാരി ബാങ്കിന് 43.30 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

കാൻഗ്ര സഹകരണ ബാങ്ക് (ന്യൂഡൽഹി), രാജധാനി നഗർ സഹകാരി ബാങ്ക് (ലഖ്‌നൗ), സില സഹകാരി ബാങ്ക്, ഗർവാൾ (കോട്ദ്വാർ, ഉത്തരാഖണ്ഡ്) എന്നിവയ്‌ക്ക് കേന്ദ്ര ബാങ്ക് അഞ്ച് ലക്ഷം രൂപ വീതം പിഴ ചുമത്തി.

ഓരോ കേസിലും, പിഴകൾ ബാങ്കുകൾ വരുത്തിയ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകൾ അതത് ഇടപാടുകാരുമായി ഉണ്ടാക്കിയ കരാറിൻ്റെ ഏതെങ്കിലും ഇടപാടിൻ്റെ സാധുതയെ ബാധിക്കുന്നത് അല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

X
Top