ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ പക്കലുള്ള സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളര്‍ കടന്നു. ഒക്ടോബര്‍ 10 ന് അവസാനിച്ച  ആഴ്ചയില്‍ 102.364 ബില്യണ്‍ ഡോളറിലെത്തിയതോടെയാണിത്. വലിയ തോതിലുള്ള വാങ്ങലുകളല്ല, മറിച്ച് ആഗോള സ്വര്‍ണ്ണ വില വര്‍ദ്ധനവാണ് ശേഖരത്തിന്റെ മൂല്യമുയര്‍ത്തിയത്.

യഥാര്‍ത്ഥത്തില്‍, ആര്‍ബിഐ ഈ വര്‍ഷത്തെ തങ്ങളുടെ സ്വര്‍ണ്ണവാങ്ങല്‍ മന്ദഗതിയിലാക്കി. എന്നിട്ടും മൂല്യം ഒരാഴ്ചയ്ക്കുള്ളില്‍ 3.595 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു.  മൊത്തം വിദേശ നാണ്യ ശേഖരത്തിലെ സ്വര്‍ണ്ണത്തിന്റെ പങ്ക് നിലവില്‍ 14.7 ശതമാനമാണ്. 1996-97 ന് ശേഷമുള്ള ഉയര്‍ന്ന നില. ദശാബ്ദം മുന്‍പ് മൊത്തം ശേഖരത്തിന്റെ 7 ശതമാനം മാത്രമായിരുന്നു സ്വര്‍ണ്ണം.

പുതിയ നേട്ടം, ആര്‍ബിഐ തന്ത്രത്തിന്റെ ഫലപ്രാപ്തിയെക്കുറിക്കുന്നു. സ്വര്‍ണ്ണവില വര്‍ദ്ധനവ് മുന്‍കൂട്ടിക്കണ്ടാണ് കേന്ദ്രബാങ്ക്‌ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ അതിന്റെ ശേഖരം വര്‍ദ്ധിപ്പിച്ചത്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം സ്വര്‍ണ്ണ വില ഏകദേശം 65 ശതമാനം വര്‍ദ്ധിച്ചു. ആഗോള സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ അമേരിക്കന്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവ കാരണമാണിത്.

സ്വര്‍ണ്ണവില റെക്കോര്‍ഡ് നിലവാരത്തിലെത്തിയതോടെ ആര്‍ബിഐ പിന്നീട് ജാഗ്രത പാലിച്ചു. കലണ്ടര്‍വര്‍ഷത്തില്‍ നാല് മാസങ്ങളില്‍ മാത്രമാണ് അവര്‍ സ്വര്‍ണ്ണം വാങ്ങിയത്. വെറും 4 ടണ്‍. 2024 ല്‍ ഇത് 50 ടണ്ണോളമായിരുന്നു.

X
Top