ജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പിനഗരവീടുകൾക്ക് പലിശ സബ്‌സിഡി വായ്പാ പദ്ധതി ഒരുങ്ങുന്നുവിദേശ നിക്ഷേപകര്‍ കടപ്പത്ര വിപണിയില്‍നിന്ന് പിന്മാറുന്നുഇന്ത്യൻ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു

സിഎസ്ബി ബാങ്കിന്റെ ഇടക്കാല എംഡിയുടെ കാലാവധി 3 മാസത്തേക്ക് കൂടി നീട്ടി ആർബിഐ

മുംബൈ: സിഎസ്ബി ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ പ്രലെയ് മൊണ്ടലിന്റെ കാലാവധി നീട്ടാൻ അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ). ബാങ്കിന്റെ ഇടക്കാല മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്രീ. പ്രലേ മൊണ്ടലിന്റെ നിയമന കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകിയതായി സിഎസ്ബി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

റീട്ടെയിൽ ആസ്തികൾ, റീട്ടെയിൽ ബാധ്യതകൾ, ബിസിനസ്സ് ബാങ്കിംഗ്, ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ ഒന്നിലധികം ബിസിനസ്സുകളിലും പ്രവർത്തനങ്ങളിലും 30 വർഷത്തിലധികം ബാങ്കിംഗ് അനുഭവം ഉള്ള മൊണ്ടൽ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളിലും വിപ്രോ ഇൻഫോടെക്, കോൾഗേറ്റ് പാമോലിവ് എന്നീ പ്രശസ്തമായ സ്ഥാപനങ്ങളിലും വിവിധ വശങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ബിഎസ്ഇയിൽ ബാങ്കിന്റെ ഓഹരികൾ 0.03 ശതമാനം ഇടിഞ്ഞ് 199.45 രൂപയിലെത്തി.

X
Top