എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഒക്ടോബറോടെ റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കും

മുംബൈ: വായ്പാ പലിശ ഉയര്ന്ന നിലയിലെത്തിയതിനാല് ഈ വര്ഷം അവസാനത്തോടെ നിരക്ക് കുറയ്ക്കാന് ആര്ബിഐ തയ്യാറായേക്കുമെന്ന് വിലയിരുത്തല്.

വ്യാഴാഴ്ച പുറത്തുവിട്ട പണ വായ്പാ നയ യോഗത്തിന്റെ മിനുട്സ് അവലോകനം ചെയ്തതിനുശേഷമാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

പലിശ നിരക്ക് ഉയര്ന്ന നിലയില് തുടരുന്നത് സമ്പദ്ഘടനയ്ക്ക് ദോഷകരമാകുമെന്നതിനാലാണ് മറിച്ചൊരു തീരുമാനത്തിന് റിസര്വ് ബാങ്ക് തയ്യാറെടുക്കുന്നത്. നിരക്ക് അടിക്കടി കൂട്ടുന്നത് ഡിമാന്ഡിനെ ബാധിക്കുമെന്നതിനാല് സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തല്.

ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില് ആഭ്യന്തര നയം കര്ശനമായി തുടരുന്നത് കനത്ത ആഘാതമുണ്ടാക്കിയേക്കുമെന്നാണ് നോമുറയുടെ നിരീക്ഷണം. അടുത്ത മാര്ച്ചോടെ നിരക്കില് മുക്കാല് ശതമാനമെങ്കിലും കുറവ് വരുത്തിയേക്കുമെന്നും നോമുറയും ബാര്ക്ലെയ്സും വിലയിരുത്തുന്നു.

അതിന് മുന്നോടിയെന്നോണമാണ് കഴിഞ്ഞ പണനയ യോഗത്തില് നിരക്ക് മാറ്റമില്ലാതെ 6.50ശതമാനത്തില് നിലനിര്ത്തിയത്.

ആറംഗ സമിതിയില് ഏകകണ്ഠമായിരുന്നു തീരുമാനം. അതേസമയം, പണപ്പെരുപ്പത്തിനെതിരായ പോരാട്ടം തുടരേണ്ടതുള്ളതിനാല് പെട്ടെന്ന് നിരക്ക് കുറയ്ക്കല് പ്രായോഗികമല്ലെന്നും റിസര്വ് ബാങ്ക് ഗവര്ണര് ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.

X
Top