പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ആര്‍ബിഐയുടേയും ധനമന്ത്രാലയത്തിന്റെയും സംയുക്ത ആതിഥേയത്വത്തില്‍ ജി20 കേന്ദ്രബാങ്ക് പ്രതിനിധി യോഗം

ന്യൂഡല്‍ഹി:ആദ്യ ജി20 ഫിനാന്‍സ് ആന്‍ഡ് സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്സിബിഡി) യോഗം ഡിസംബര്‍ 13 മുതല്‍ 15 വരെ ബെംഗളൂരുവില്‍ നടക്കും. ജി20 അധ്യക്ഷസ്ഥാനത്ത് ഇന്ത്യ എത്തിയ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. ഫെബ്രുവരി 23 മുതല്‍ 25 വരെ ബെംഗളൂരുവില്‍ തന്നെ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും മീറ്റിംഗ് നടക്കുന്നുണ്ട്.

അതിന് മുന്നോടിയായാണ്, ധനമന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടേയും സംയുക്ത ആതിഥേയത്വത്തില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുന്നത്. യോഗത്തില്‍ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അജയ് സേത്ത്, ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ഡി പത്ര എന്നിവര്‍ സഹ അധ്യക്ഷന്മാരാകും.

ജി 20 അംഗരാജ്യങ്ങളില്‍ നിന്നും, ക്ഷണിക്കപ്പെട്ട മറ്റ് രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഭാഗഭാക്കാകും. സാമ്പത്തിക അജണ്ടയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. ആഗോള സാമ്പത്തിക കാഴ്ചപ്പാട്, അന്താരാഷ്ട്ര സാമ്പത്തിക വാസ്തുവിദ്യ, അടിസ്ഥാന സൗകര്യ വികസനവും ധനസഹായവും, സുസ്ഥിര ധനകാര്യം, ആഗോള ആരോഗ്യം, അന്താരാഷ്ട്ര നികുതി, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുക.

ആഗോള വെല്ലുവിളികളെ നേരിടാന്‍ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ പുനഃക്രമീകരിക്കുക, നാളത്തെ നഗരങ്ങള്‍ക്ക് ധനസഹായം നല്‍കുക, ആഗോള കടബാധ്യതകള്‍ കൈകാര്യം ചെയ്യുക, സാമ്പത്തിക ഉള്‍പ്പെടുത്തലുകളും ഉല്‍പ്പാദനക്ഷമത നേട്ടങ്ങളും മുന്നോട്ട് കൊണ്ടുപോകുക, കാലാവസ്ഥാ പ്രവര്‍ത്തനത്തിനും എസ്ഡിജികള്‍ക്കും ധനസഹായം നല്‍കല്‍, പിന്തുണയില്ലാത്ത ക്രിപ്‌റ്റോ ആസ്തികളോട് ആഗോളതലത്തില്‍ ഏകോപിപ്പിച്ച സമീപനം എന്നിവ ഉള്‍പ്പെട്ട കാര്യങ്ങള്‍ അധ്യക്ഷനെന്ന നിലയില്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്നു.

X
Top