64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതിവിദ്യാഭ്യാസ ടൂറിസവുമായി മുസിരിസ്; അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും കൈകോർക്കും

64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: വിദേശ സംഭരണ ശാലകളില്‍ സൂക്ഷിച്ച സ്വര്‍ണ്ണ ശേഖരത്തില്‍ 64 ടണ്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തിരികെ രാജ്യത്തെത്തിച്ചു. 2025 സെപ്തംബര്‍ അവസാനം വരെ കേന്ദ്രബാങ്കിന്റെ സ്വര്‍ണ്ണ ശേഖരം 880.8 ടണ്ണാണ്. ഇതില്‍ 578.8 ടണ്‍ ഇന്ത്യയിലും 290.3 ടണ്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മന്റ് എന്നിവിടങ്ങളിലും സംഭരിച്ചിരിക്കുന്നു.14 ടണ്‍ സ്വര്‍ണ്ണ നിക്ഷേപമാണ്.

മാര്‍ച്ച് 2023 തൊട്ട് ഇതുവരെ 274 ടണ്‍ സ്വര്‍ണ്ണമാണ് ആര്‍ബിഐ തിരികെ രാജ്യത്തെത്തിച്ചത്. നടപടി, സോവറിന്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിലെ മാറ്റത്തെ കുറിക്കുന്നു. കലുഷിതമായ ആഗോള സാഹചര്യത്തില്‍ പുറത്ത് സ്വര്‍ണ്ണം സൂക്ഷിക്കുന്നത് അപകടരമാണെന്ന് പൈന്‍ട്രീ മാക്രോ സ്ഥാപകന്‍ റിതേഷ് ജെയ്ന്‍ നിരീക്ഷിച്ചു.

ഇന്ത്യയില്‍ സൂക്ഷിക്കുന്ന സ്വര്‍ണ്ണത്തിന് മേല്‍ ആര്‍ബിഐയ്ക്ക് കൂടുതല്‍ നിയന്ത്രണമുണ്ടാകും. ഇത് അപകടസാധ്യതകള്‍ കുറയ്ക്കും. റെക്കോര്‍ഡ് വിലയിലെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ സ്വര്‍ണ്ണത്തിന്റെ പങ്ക് ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 17 ന് അവസാനിച്ച ആഴ്ചയില്‍ വിദേശ നാണ്യശേഖരം 702.28 ബില്യണ്‍ ഡോളറിന്റേതായപ്പോള്‍, അതില്‍ സ്വര്‍ണ്ണശേഖരം 108.546 ബില്യണ്‍ ഡോളറിന്റേതായി.

6.181 ബില്യണ്‍ ഡോളര്‍ വര്‍ദ്ധനവാണ് സ്വര്‍ണ്ണത്തില്‍ പ്രതിഫലിച്ചത്.

X
Top