നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

പേയ്മന്റ് അഗ്രഗേറ്റര്‍ ലൈസന്‍സിനായി വീണ്ടും അപേക്ഷിക്കാന്‍ പേയു

ന്യൂഡല്‍ഹി: പേയ്മെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സിനായി വീണ്ടും അപേക്ഷിക്കാന്‍ പേയ്മന്റ് ഗേറ്റ് വേ, പേയുവിനോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആവശ്യപ്പെട്ടു.പുതിയ അപേക്ഷ മൂന്നുമാസത്തിനകം സമര്‍പ്പിക്കണം. സങ്കീര്‍ണ്ണമായ കോര്‍പറേറ്റ് ഘടന കാരണമാണ് നിലവിലെ ലൈസന്‍സ് റദ്ദാക്കിയത്.

ഇതോടെ പേയ്മന്റ് അഗ്രഗേറ്റര്‍ പ്ലാറ്റ്‌ഫോമില്‍ വ്യാപാരികളെ ഓണ്‍ ബോര്‍ഡ് ചെയ്യുന്നത് പേയു നിര്‍ത്തി. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അടുത്ത 120 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും കമ്പനി ആര്‍ബിഐ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. പുതിയ സംഭവവികാസങ്ങള്‍ നിലവിലുള്ള ഓണ്‍ലൈന്‍ വ്യാപാരികളെ ബാധിക്കില്ലെന്ന് കമ്പനി അധികൃതരെ ഉദ്ദരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിസംബറില്‍, റേസര്‍പേ,കാഷ്ഫ്രീ എന്നീ കമ്പനികളോട് സമാനമായി പുതിയ അപേക്ഷ നല്‍കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവ വ്യാപാരികളുടെ ഓണ്‍ബോര്‍ഡിംഗ് നിര്‍ത്തി. അതേസമയംഭാരത്പേയ്ക്കും ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസിനും തത്വത്തിലുള്ള പേയ്മെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് കേന്ദ്രബാങ്ക് ബുധനാഴ്ച ലഭ്യമാക്കിയിട്ടുണ്ട്.

X
Top