ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ ബിഡ്ഡുകള്‍ സമര്‍പ്പിക്കുമ്പോള്‍
ഇ-കുബേര്‍ സൗകര്യം ഉപയോഗിക്കണം – ആര്‍ബിഐ

ന്യൂഡല്‍ഹി: ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ക്കായി ബിഡ്ഡുകള്‍ സമര്‍പ്പിക്കുമ്പോള്‍, ഇ-കുബേറിലെ – അതിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ (സിബിഎസ്)- ‘വില /യീല്‍ഡ് ശ്രേണി ക്രമീകരണ’ സൗകര്യം ഉപയോഗിക്കാന്‍ വിപണി പങ്കാളികളോട് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ആവശ്യപ്പെട്ടു. പിഴവുകള്‍ ഒഴിവാക്കാനാണിത്. ലേല ജാലകം അവസാനിച്ചതിന് ശേഷം റദ്ദാക്കുന്നതിനുള്ള അഭ്യര്‍ത്ഥന പരിഗണിക്കപ്പെടില്ല.

അതുകൊണ്ടുതന്നെ പ്രധാന്യമുള്ളതാണ് കേന്ദ്രബാങ്കിന്റെ നിര്‍ദ്ദേശം. പിഴവുകള്‍ ലേലക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് മനസ്സിലാക്കി 2019 ഡിസംബറിലാണ് നഷ്ടസാധ്യത മാനേജ്‌മെന്റ് നടപടിയെന്ന നിലയില്‍ പ്ലാറ്റ്ഫോമില്‍ ‘വില/യീല്‍ഡ് ശ്രേണി ക്രമീകരണം’ ഏര്‍പ്പെടുത്തിയത്. ഇത് പങ്കാളിയെ ഒരു ശ്രേണി ക്രമീകരിക്കാന്‍ അനുവദിക്കുന്നു.

അതായത് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ബിഡുകളുടെ കുറഞ്ഞതും കൂടിയതുമായ മൂല്യമാണിത്. ഓരോ സെക്യൂരിറ്റിയ്ക്കും വില അല്ലെങ്കില്‍ യീല്‍ഡ് വ്യവസ്ഥകളില്‍ ശ്രേണി രൂപീകരിക്കാം. ലേലത്തിന് മുന്‍പ് സജ്ജീകരിക്കുന്ന ഇത് ലേല സമയത്ത് പരിഷ്‌ക്കരിക്കാന്‍ കഴിയും.

X
Top