എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

സ്വര്‍ണ്ണം വാങ്ങുന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍

മുംബൈ: സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ തങ്ങളുടെ കരുതല്‍ ശേഖരം വൈവിധ്യവത്ക്കരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സ്വര്‍ണ്ണശേഖരം 80 ടണ്ണില്‍ താഴെയായി ഉയര്‍ത്താന്‍ കേന്ദ്രബാങ്ക് ഈയിടെ തയ്യാറായി. ഇതോടെ സ്വര്‍ണ്ണം വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇന്ത്യ ഇടം പിടിച്ചു.

2022 ഏപ്രിലിനും ഡിസംബറിനുമിടയില്‍ 27 ടണ്‍ സംഭരിച്ചതിന് ശേഷം മാര്‍ച്ച് പാദത്തില്‍ ബാങ്ക് ഏകദേശം 10 ടണ്‍ സ്വര്‍ണം സ്വന്തമാക്കി. ഇതോടെ റഷ്യ, സിംഗപ്പൂര്‍, ചൈന, തുര്‍ക്കി എന്നിവയ്ക്കൊപ്പം സ്വര്‍ണ്ണം വാങ്ങുന്ന പ്രധാന രാജ്യമായി ഇന്ത്യ മാറി. 2023 ജനുവരി-മാര്‍ച്ച് കാലയളവില്‍ സ്വര്‍ണ്ണ വില 9% ഉയര്‍ന്നിരുന്നു.

വര്‍ദ്ധിച്ചുവരുന്ന ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കും ഇടയില്‍, സ്വര്‍ണ്ണ ശേഖരം ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുകയാണ് റിസര്‍വ് ബാങ്ക്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ കേന്ദ്രബാങ്ക്‌ ഏകദേശം 230 ടണ്‍ സ്വര്‍ണ്ണം സംഭരിച്ചു.അതിന് മുന്‍പ് 2009ല്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ (ഐഎംഎഫ്) നിന്ന് 200 ടണ്‍ വാങ്ങിയിരുന്നു.

X
Top