ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഡിജിറ്റല്‍ പെയ്മന്റുകള്‍ക്ക് ഇരട്ട വെരിഫിക്കേഷന്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പെയ്‌മെന്റുകളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അന്തിമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ‘ഡിജിറ്റല്‍ പെയ്‌മെന്റ് ഇടപാടുകള്‍ക്കുള്ള പ്രാമീകരണ സംവിധാനങ്ങള്‍,2025’ എന്ന തലക്കെട്ടിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതിന് മുന്‍പ് പദ്ധതി പ്രവര്‍ത്തികമാക്കാനുള്ള സജ്ജീകരണങ്ങള്‍ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും പേയ്‌മെന്റ് സേവന ദാതാക്കളും ഒരുക്കണം.

പുതിയ ചട്ടക്കൂടിന് കീഴില്‍, ഓരോ ഡിജിറ്റല്‍ പെയ്‌മെന്റും കുറഞ്ഞത് രണ്ട് വെരിഫിക്കേഷന്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട്. ഈ രീതികളിലൊന്ന് ഡൈനാമിക്കായിരിക്കണം. ഓരോ ഇടപാടുകളിലും മാറേണ്ടത്.

എസ്എംഎസ് വഴി ഒറ്റത്തവണ പാസ് വേഡ് (ഒടിപി) സ്വീകരിക്കുന്നത് ഉദാഹരണം. അതേസമയം ഒടിപികളെ മാത്രം ആശ്രയിക്കുന്നത് സുരക്ഷ ഉറപ്പുനല്‍കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. പെയ്‌മെന്റ് ദാതാക്കള്‍ കൂടുതല്‍ ശക്തവും വൈവിധ്യപൂര്‍ണ്ണവുമായി സുരക്ഷാ നടപടികള്‍ സ്വീകരിക്കണം. ഒരു ഉപഭോക്താവിന് രണ്ട് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കേണ്ടതുണ്ടോ എന്ന കാര്യം ബാങ്കുകള്‍ക്കും പേയ്‌മെന്റ് ആപ്പുകള്‍ക്കും വിലയിരുത്താന്‍ കഴിയും.

ഉപയോക്താവിന്റെ സ്ഥാനം, ഇടപാട് ചരിത്രം, സ്മാര്‍ട്ട്‌ഫോണ്‍, പെരുമാറ്റ രീതികള്‍ എന്നിവ നിരീക്ഷിച്ചാണിത്. ഉദാഹരണത്തിന് ഒരാള്‍ ഒരേ ഫോണില്‍ നിന്നും ഒരേ ലൊക്കേഷനില്‍ നിന്നും പതിവായി ചെറിയ പെയ്‌മെന്റുകള്‍ നടത്തുന്നുണ്ടെങ്കില്‍ സംവിധാനം വേഗത്തിലുള്ള പ്രൊസസ്സിംഗ് അനുവദിച്ചേയ്ക്കാം.

എന്നാല്‍ ഒരു പുതിയ ഉപകരണത്തില്‍ നിന്നോ ലൊക്കേഷനില്‍ നിന്നോ വലിയ പേയ്‌മെന്റിന് ശ്രമിച്ചാല്‍ അധിക പരിശോധന ആവശ്യപ്പെടാം. നിയമം എല്ലാ ആഭ്യന്തര ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ക്കും ബാധകമാണ്.

അന്താരാഷ്ട്ര ഇടപാടുകള്‍ക്ക്, കാര്‍ഡ് ഇഷ്യൂവര്‍മാര്‍ 2026 ഒക്ടോബര്‍ 1-നകം പ്രത്യേക സുരക്ഷാ പരിശോധനകള്‍ നടപ്പിലാക്കണം. ആഗോളതലത്തില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഇന്ത്യന്‍ ഉപയോക്താക്കളെ വഞ്ചനയില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് ഇത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പേയ്‌മെന്റ് ഇഷ്യൂവര്‍മാര്‍ പൂര്‍ണ്ണമായും ഉത്തരവാദികളാകും. ദുര്‍ബലമായ പ്രാമാണീകരണം അല്ലെങ്കില്‍ വെരിഫിക്കേഷന്‍ പാലിക്കാത്തത് കാരണം പണം നഷ്ടമാകുകയാണെങ്കില്‍ ബാങ്കോ പേയ്‌മെന്റ് ദാതാവോ ഉപഭോക്താവിന് നഷ്ട പരിഹാരം നല്‍കേണ്ടതുണ്ട്.

പുതിയ നിയമം രാജ്യത്തിന്റെ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് 2023 മായി സംയോജിപ്പിച്ചിരിക്കുന്നു.

X
Top