
മുംബൈ: ജൂണ്‍ പാദത്തില്‍ ശക്തമായ വരുമാനം രേഖപ്പെടുത്തിയതിന് പിന്നാലെ റേറ്റ്‌ഗെയ്ന്‍ ട്രാവല്‍ ടെക്‌നോളജീസ് ലിമിറ്റഡിന്റെ ഓഹരികള്‍ ഉയര്‍ന്നു. കഴിഞ്ഞ ആറ് ട്രേഡിംഗ് സെഷനുകളില്‍ഏകദേശം 19 ശതമാനം നേട്ടമാണ് സ്റ്റോക്ക് രേഖപ്പെടുത്തിയ. ഈ വര്‍ഷം ഇതുവരെ 90 ശതമാനത്തിലധികം ഉയര്‍ന്നു.
214.50 കോടി രൂപയാണ് കമ്പനി കുറിച്ച ഒന്നാംപാദ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 25 ശതമാനം അധികമാണിത്. അറ്റാദായം 200 ശതമാനം ഉയര്‍ന്ന് 24 കോടി രൂപ.
എബറ്റ മാര്‍ജിന്‍ 760 ബേസിസ് പോയിന്റുയര്‍ന്നു. എങ്കിലും വേതനവര്‍ദ്ധനവും മറ്റ് നിക്ഷേപങ്ങളും കാരണം പ്രതീക്ഷിച്ച തോതിലായില്ല.
ശക്തമായ ക്യു 1 പ്രകടനവും ട്രാവല്‍ വ്യവസായത്തിലെ പോസിറ്റീവ് മെഗാട്രെന്‍ഡും വളരുന്ന ട്രാവല്‍ തീമില്‍ റേറ്റ്‌ഗെയിന്‍ ഓഹരിയെ മികച്ച തെരഞ്ഞെടുപ്പാക്കുന്നു, ബ്രോക്കറേജ് സ്ഥാപനമായ ദോലത് അനാലിസിസ് വിലയിരുത്തി.