മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധിഇന്ത്യ–യുകെ വ്യാപാരക്കരാർ: ഇന്ത്യയുടെ വജ്ര, സ്വർണാഭരണ കയറ്റുമതി മിന്നിത്തിളങ്ങുംടിസിഎസ് കൂട്ടപ്പിരിച്ചുവിടൽ വാർത്ത: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ആശങ്കതീരുവ നിഴലില്‍ തിളക്കം മങ്ങി രത്‌ന-ആഭരണ വ്യവസായം; ഒരു ലക്ഷം പേരെ ബാധിക്കുമെന്ന് ആശങ്ക

റെയര്‍ എര്‍ത്ത് ക്ഷാമം: ഇ വിറ്റാര ഉല്‍പ്പാദനം ഗണ്യമായി കുറയ്‌ക്കാന്‍ മാരുതി സുസുക്കി

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയുടെ ഉല്‍പ്പാദനം ഗണ്യമായി വെട്ടിക്കുറയ്‌ക്കാന്‍ തയാറെടുത്ത് മാരുതി സുസുക്കി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 26,500 ഇ വിറ്റാര കാറുകള്‍ നിര്‍മിക്കാനാണ് മാരുതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഉല്‍പ്പാദന ലക്ഷ്യം ഇപ്പോള്‍ 8,200 യൂണിറ്റിലേക്ക് വെട്ടിക്കുറച്ചിരിക്കുകയാണ്.

ഇവികളുടെ നിര്‍മാണത്തിലെ അവശ്യ ഘടകമായ റെയര്‍ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതിക്ക് മേല്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് മാരുതിയുടെ തീരുമാനത്തിന് കാരണം. ഇലക്ട്രിക് വാഹനങ്ങള്‍ക്കും മറ്റ് ഹൈടെക് വ്യവസായങ്ങള്‍ക്കും ആവശ്യമായ മാഗ്നറ്റുകള്‍ പോലുള്ള ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഈ വസ്തുക്കള്‍ നിര്‍ണായകമാണ്.

ഈ വര്‍ഷം ആദ്യം വളരെ പ്രതീക്ഷയോടെ പുറത്തിറക്കിയ ഇ വിറ്റാര, ഇന്ത്യയിലെ മാരുതിയുടെ ഇലക്ട്രിക് വാഹന തന്ത്രത്തിന് നിര്‍ണായകമാണ്. 2030 ഓടെ രാജ്യത്തെ മൊത്തം കാര്‍ വില്‍പ്പനയുടെ 30% ഇവികള്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.

നിലവിലെ ഉല്‍പ്പാദന തിരിച്ചടികള്‍ക്കിടയിലും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പകുതിയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ട് 2026 മാര്‍ച്ചോടെ 67,000 ഇലക്ട്രിക് വാഹനങ്ങള്‍ ഉത്പാദിപ്പിക്കുക എന്ന വാര്‍ഷിക ലക്ഷ്യം കൈവരിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.

ഒക്ടോബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഉല്‍പ്പാദനം 58,728 യൂണിറ്റായി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്. 40,437 യൂണിറ്റുകള്‍ ഇക്കാലയളവില്‍ ഉല്‍പ്പാദിപ്പിക്കാനായിരുന്നു പദ്ധതി.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ എതിരാളികള്‍ക്കെതിരെ വിപണി വിഹിതം തിരിച്ചുപിടിക്കാന്‍ മാരുതി സുസുക്കി ശരിക്കും പാടുപെടുകയാണ്.

2020 മാര്‍ച്ചിലെ 51% ല്‍ നിന്ന് കമ്പനിയുടെ വിപണി വിഹിതം 41% ആയി കുറഞ്ഞു. 2031 മാര്‍ച്ചോടെ ഇന്ത്യയില്‍ 3 ദശലക്ഷം വാഹനങ്ങള്‍ വില്‍ക്കാനാണ് സുസുക്കി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് 2.5 ദശലക്ഷം വാഹനങ്ങളായി കുറച്ചിട്ടുണ്ട്.

X
Top