എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കയറ്റുമതി ഓർഡർ സ്വന്തമാക്കി രാമകൃഷ്ണ ഫോർജിംഗ്

മുംബൈ: രാമകൃഷ്ണ ഫോർജിംഗ്സിന് പുതിയ ഓർഡർ ലഭിച്ചു. പ്രമുഖ സ്വീഡിഷ് ഒഇഎമ്മിൽ നിന്ന് ഇവി ഘടകങ്ങൾക്കായുള്ള 121.50 കോടി രൂപയുടെ കയറ്റുമതി ഓർഡർ ലഭിച്ചതായി കമ്പനി അറിയിച്ചു. ഈ അറിയിപ്പിനെതുടർന്ന് രാമകൃഷ്ണ ഫോർജിംഗ്‌സ് ഓഹരി 1 ശതമാനം ഉയർന്ന് 231.20 രൂപയിലെത്തി.

പ്രമുഖ സ്വീഡിഷ് ഒഇഎം കമ്പനി 2030 വരെയുള്ള വിതരണത്തിനായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ (ഇവി) 2 ഘടകങ്ങൾക്കായി 15 ദശലക്ഷം യൂറോ (121.50 കോടി രൂപ) വിലയുള്ള ദീർഘകാല വിതരണ കരാർ നൽകിയതായി രാമകൃഷ്ണ ഫോർജിംഗ്സ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ഈ ഓർഡർ കമ്പനി ഘട്ടം ഘട്ടമായി നടപ്പിലാക്കും. സ്ക്രൂ കപ്ലിംഗുകൾ, ഡ്രോ ഗിയർ അസംബ്ലി, സ്‌നബ്ബർ അസംബ്ലി, ഹാംഗർ, റെയിൽവേ കോച്ചുകളുടെയും വാഗണുകളുടെയും വിവിധ ഫോർജിംഗ് ഇനങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് രാമകൃഷ്ണ ഫോർജിംഗ്സ് ലിമിറ്റഡ്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 650.75 കോടി രൂപയായി വർധിച്ചിരുന്നു.

X
Top