ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

20 കോടിയുടെ കയറ്റുമതി ഓർഡർ സ്വന്തമാക്കി രാമകൃഷ്ണ ഫോർജിംഗ്

മുംബൈ: നോൺ-ഓട്ടോ സെഗ്‌മെന്റിലെ മെറ്റൽ ബാറുകളുടെ വിതരണത്തിനായുള്ള കയറ്റുമതി ഓർഡർ ലഭിച്ചതായി അറിയിച്ച് രാമകൃഷ്ണ ഫോർജിംഗ്‌സ്. 20.5 കോടി (2.58 മില്യൺ ഡോളർ) രൂപ മൂല്യമുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്.

കാർഷിക ഉപകരണങ്ങൾക്കും സ്നോമൊബൈലുകൾക്കുമുള്ള റബ്ബർ ട്രാക്കുകളിലും മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ഉപകരണങ്ങൾക്കുള്ള സോളിഡ്, ബയസ് ടയറുകളിലും പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയിൽ നിന്നാണ് ഓർഡർ ലഭിച്ചതെന്ന് രാമകൃഷ്ണ ഫോർജിംഗ്‌സ് അറിയിച്ചു. ഈ ഓർഡർ 80 കോടി രൂപയുടെ വാർഷിക ബിസിനസായി മാറാൻ സാധ്യതയുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഓട്ടോമൊബൈൽ, റെയിൽവേ വാഗണുകൾ, കോച്ച്, എഞ്ചിനീയറിംഗ് ഭാഗങ്ങൾ എന്നി ഘടകങ്ങളുടെ നിർമ്മാണത്തിലും വിൽപ്പനയിലും ശ്രദ്ധ കേന്ദ്രികരിക്കുന്ന കമ്പനിയാണ് രാമകൃഷ്ണ ഫോർജിംഗ്സ് ലിമിറ്റഡ്. കഴിഞ്ഞ പാദത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 650.75 കോടി രൂപയാണ്.

X
Top