അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മുന്നേറ്റം തുടര്‍ന്ന് എന്‍എസ്ഡിഎല്‍ ഓഹരി, ഐപിഒ വിലയേക്കാള്‍ 62 ശതമാനം ഉയരത്തില്‍

മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എന്‍എസ്ഡിഎല്‍) ഓഹരികള്‍ ലിസ്റ്റിംഗിന് ശേഷമുള്ള മൂന്നാംദിവസവും മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച 18.59 ശതമാനമുയര്‍ന്ന ഓഹരി നിലവില്‍ ഐപിഒ വിലയേക്കാള്‍ 62 ശതമാനം ഉയരത്തിലാണുള്ളത്.

10 ശതമാനത്തില്‍ പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത ശേഷം 48 ശതമാനം വര്‍ധനവ്. ഇതോടെ വിപണി മൂല്യം 25000 കോടി കടന്നു. 800 രൂപയായിരുന്നു ഐപിഒ വില.

ബ്രോക്കറേജുകള്‍ ഓഹരി ദീര്‍ഘകാലത്തില്‍ ഹോള്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു.

എന്‍എസ്ഡിഎല്‍ പിഇ 77 കോംപിറ്റീറ്ററായ സിഡിഎസ്എല്‍ പിഇയേക്കാള്‍ കൂടുതലാണ്. 66 ആണ് സിഡിഎസ്എല്‍ പിഇ.

ഇത് നിക്ഷേപകര്‍ ഉയര്‍ന്ന വളര്‍ച്ചാ സാധ്യത കാണുന്നതിന്റെ സൂചനയാണ്. അതേസമയം ബുള്ളിഷ് വീക്ഷണമാണുള്ളതെങ്കിലും ജാഗ്രതവേണമെന്നും ഇത് സൂചിപ്പിക്കുന്നു.

X
Top