ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ശ്രദ്ധാകേന്ദ്രമായി രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരികള്‍

മുംബൈ: ഇന്ത്യന്‍ ശതകോടീശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ മരണത്തോടെ 4 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോ ഓഹരികള്‍ ശ്രദ്ധേകേന്ദ്രമായി. ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെട്ടിരുന്ന ജുന്‍ജുന്‍വാല ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.

32 ഓഹരികളിലായി 4 ബില്ല്യണ്‍ ഡോളറോളം നിക്ഷേപമാണ് മരിക്കുമ്പോള്‍ ജുന്‍ജുന്‍വാലയ്ക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്നവയാണ്.മികച്ച ആദായം ലഭ്യമായതിനെത്തുടര്‍ന്നാണ് ഇത്.

ബ്ലൂംബെര്‍ഗ് സമാഹരിച്ച കണക്കുകള്‍ പ്രകാരം, ജ്വല്ലറി റീട്ടെയിലര്‍ ടൈറ്റന്‍ ജുന്‍ജുന്‍വാലയുടേയും ഭാര്യ രേഖ ജുന്‍ജുന്‍വാലയുടെയും വലുതും ലാഭകരവുമായ നിക്ഷേപങ്ങളിലൊന്നാണ്.
സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി, പാദരക്ഷ നിര്‍മാതാക്കളായ മെട്രോ ബ്രാന്‍ഡ്‌സ് ലിമിറ്റഡ്, വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് എന്നിവയാണ് മറ്റ് വലിയ നിക്ഷേപങ്ങള്‍. സ്റ്റാര്‍ ഹെല്‍ത്ത്, ഐടി സ്ഥാപനമായ ആപ്‌ടെക് ലിമിറ്റഡ്, വീഡിയോഗെയിം നിര്‍മ്മാതാക്കളായ നസാര ടെക്‌നോളജീസ് എന്നിവയുടെ 10 ശതമാനത്തിലധികം ഓഹരികള്‍ ജുന്‍ജുന്‍വാലയും പത്‌നിയും കൈവശം വയ്ക്കുന്നു.

സ്ഥാപിതമായ ബിസിനസ്സുകളിലും സ്റ്റാര്‍ട്ടപ്പുകളിലും വിപുലമായ നിക്ഷേപം നടത്തിയ, ഇന്ത്യ കണ്ട എക്കാലത്തേയും വലിയ നിക്ഷേപകനായ ജുന്‍ജുന്‍വാല നിരവധി കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിലും അംഗമാണ്. നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു. നിക്ഷേപക സമൂഹത്തില്‍ ജുന്‍ജുന്‍വാല ചെലുത്തിയ സ്വാധീനം അദ്ദേഹം ഓര്‍ത്തെടുത്തു.

‘ രാകേഷ് ജുന്‍ജുന്‍വാല അജയ്യനായിരുന്നു. ജീവിതവും നര്‍മ്മബോധവും ഉള്‍ക്കാഴ്ചയുമുള്ള അദ്ദേഹം സാമ്പത്തിക ലോകത്തിന് മായാത്ത സംഭാവനകള്‍ നല്‍കി. ഇന്ത്യയുടെ പുരോഗതിയില്‍ അദ്ദേഹം ആവേശഭരിതനായിരുന്നു. ഈ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

X
Top