ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയില്‍ ബുള്ളിഷായി വിദഗ്ധര്‍

ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ ഓഹരിയായ നസാര ടെക്‌നോളജീസിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് പ്രഭുദാസ് ലിലാദര്‍. 911 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ്‌ നിര്‍ദ്ദേശം.നിലവിലെ വിലയായ 672 രൂപയില്‍ നിന്നുള്ള 35 ശതമാനം ഉയര്‍ച്ചയാണിത്.

‘7.9% ത്തിന്റെ വരുമാന വര്‍ധനവും 13.5% ഇബിറ്റ മാര്‍ജിനും മികച്ച ഫലങ്ങളാണ്. ലയനം, ഏറ്റെടുക്കല്‍ എന്നിവ വരുമാന വളര്‍ച്ചയെ സഹായിച്ചിട്ടുണ്ടെങ്കിലും കിഡ്‌ഡോപ്പിയയുടെ യൂണിറ്റ് സ്ഥിരത കൈവരിക്കുന്നത് ശുഭസൂചനയാണ്. 8.99 ഡോളര്‍ മാസ വരിസംഖ്യയുള്ള കിഡ്ഡോപ്പിയ ഇനിയും ഉയര്‍ച്ച കൈവരിക്കും. ഡിസ്‌ക്കൗണ്ട് റേറ്റാണ് കാരണം. മാത്രമല്ല, ഇ-സ്‌പോര്‍ട്‌സിലെ 11.7% തുടര്‍ച്ചയായ വളര്‍ച്ച പ്രോത്സാഹജനകമാണ്,’ കമ്പനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പ്രഭുദാസ് ലിലാദര്‍ പറഞ്ഞു.

വില്‍പന വരുമാനം സാമ്പത്തികവര്‍ഷം 23/24 ല്‍ 2%/6% എന്നിങ്ങനെ വളരുമെന്നും അവര്‍ പറയുന്നു. 2021 ഒക്ടോബറില്‍ 52 ആഴ്ച ഉയരം കുറിച്ച ഓഹരിയാണ് നസാര ടെക്‌നോളജീസിന്റേത്. എന്നാല്‍ സ്റ്റോക്ക് പിന്നീട് ചാഞ്ചാട്ടം നേരിടുകയായിരുന്നു. ജൂണ്‍ 2022 ന് 52 ആഴ്ചയിലെ താഴ്ചയിലെത്തിയ ഓഹരി രണ്ട് മാസമായി അപ് ട്രെന്‍ഡിലാണ്.

ശതകോടീശ്വരനും പ്രമുഖ നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഓഹരിപങ്കാളിത്തമുള്ള സ്ഥാപനമാണ് നസാര ടെക്‌നോളജീസ്. വൈവിധ്യമാര്‍ന്ന ഗെയിമിംഗ്, സ്‌പോര്‍ട്‌സ് മീഡിയ പ്ലാറ്റ്‌ഫോമാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഇവരുടെ ജനകീയ ഓണ്‍ലൈന്‍ ക്രിക്കറ്റ് ഗെയ്മായ വേള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഉദാഹരണം.

കിഡോപിയ, എസ്‌പോര്‍ട്‌സ്, എസ്‌പോര്‍ട്‌സ് മീഡിയയിലെ നോഡ്‌വിന്‍, സ്‌പോര്‍ട്‌സ്‌കീഡ, ഫാന്റസി, ട്രിവിയ ഗെയിമുകളില്‍ ഹാലപ്ലേ, കുനാമി, ഓപ്പണ്‍പ്ലേ എന്നിവയാണ് മറ്റ് ഗെയ്മുകള്‍.

2022 ഏപ്രില്‍ മുതല്‍ ജൂണ്‍ പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം ബിഗ് ബുള്‍ രാകേഷ് ജുന്‍ജുന്‍വാല കമ്പനിയുടെ 65,88,620 എണ്ണം അല്ലെങ്കില്‍ 10.3 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നു.

X
Top