റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

രാകേഷ് ജുന്‍ജുന്‍വാല നേരിട്ട പ്രതിദിന നഷ്ടം 327 കോടി രൂപ

മുംബൈ: നിക്ഷേപത്തിലെ അതികായനായ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് വില്‍പന സമ്മര്‍ദ്ദത്തില്‍ അടിപതറി. തന്റെ പോര്‍ട്ട്‌ഫോളിയോ ഓഹരിയായ സ്റ്റാര്‍ഹെല്‍ത്ത് നഷ്ടത്തിലായപ്പോള്‍ ഇന്ത്യന്‍ വാരന്‍ ബഫറ്റിന് ഒരു ദിവസത്തില്‍ നഷ്ടമായത് 327 കോടി രൂപയാണ്. രാകേഷ് ജുന്‍ജുന്‍ വാലയ്ക്കും പത്‌നി രേഖയ്ക്കും ഈ കമ്പനിയില്‍ വലിയ തോതില്‍ നിക്ഷേപമുണ്ട്.

കഴിഞ്ഞമാസം മികച്ച നേട്ടം നല്‍കിയ സ്റ്റാര്‍ ഹെല്‍ത്ത് ഓഗസ്റ്റില്‍ ഡൗണ്‍ഗ്യാപ്പോടുകൂടിയാണ് വ്യാപാരം ആരംഭിച്ചത്. ഉയര്‍ന്ന ലാഭമെടുപ്പാണ് ഓഹരിയെ തളര്‍ത്തിയത്. തിങ്കളാഴ്ച ഇന്‍ട്രാഡേ കുറവായ 705 രൂപ രേഖപ്പെടുത്തിയ ഓഹരി, പിന്നീട് ഉയര്‍ന്ന് 710.20 രൂപയില്‍ ക്ലോസ് ചെയ്തു.

എങ്കിലും 32.45 രൂപ അഥവാ 4.73 ശതമാനം നഷ്ടമാണ് ആ ദിവസം ഓഹരി നേരിട്ടത്. നിലവിലെ കണക്കനുസരിച്ച് രാകേഷിനും പത്‌നിയ്ക്കുമായി കമ്പനിയില്‍ 10,07,53,935 ഓഹരികളാണുള്ളത്. തിങ്കളാഴ്ച ഓഹരിവില 32.45 തകര്‍ച്ച നേരിട്ടപ്പോള്‍ ജുന്‍ജുന്‍വാലയ്ക്ക് നഷ്ടമായത് 327 കോടി രൂപയായിരുന്നു. (100,753,935 X 32.45)

ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ അനുസരിച്ച്, 2022 ഓഗസ്റ്റ് 1 വരെ സ്റ്റാര്‍ ഹെല്‍ത്തില്‍ ജുന്‍ജുന്‍വാലയുടെ ഹോള്‍ഡിംഗിന്റെ മൂല്യം ഏകദേശം 7,151 കോടി രൂപയാണ്. ജൂലൈ 29 ആയപ്പോഴേക്കും കമ്പനിയില്‍ അദ്ദേഹത്തിന്റെ ഓഹരി മൂല്യം ഏകദേശം 7,528.3 കോടി രൂപയായി.

X
Top