
ന്യൂഡല്‍ഹി:കഴിഞ്ഞ കുറേ ആഴ്ചകളില്‍ കണ്‍സോളിഡേഷനിലായ ശേഷം റെക്കോര്‍ഡ് ഉയരം താണ്ടിയിരിക്കയാണ് ഫെഡറല്‍ ബാങ്ക് ഓഹരി. 142 രൂപയിലേയ്ക്കാണ് സ്റ്റോക്ക് ബുധനാഴ്ച കുതിച്ചത്. നേട്ടം തുടരുമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസിലെ അനുജ് ഗുപ്ത പറയുന്നു.
പോര്‍ട്ട്ഫോളിയോയില്‍ ഫെഡറല്‍ ബാങ്ക് ഓഹരിയുള്ളവര്‍, 155-158 രൂപ ലക്ഷ്യവില വച്ച് ഹോള്‍ഡ് ചെയ്യാന്‍ അനുജ് നിര്‍ദ്ദേശിച്ചു. 118 രൂപയാണ് സ്റ്റോപ് ലോസ്.
പ്രൊഫിഷ്യന്റ് ഇക്വിറ്റീസിലെ മനോജ് ഡാല്‍മിയ പറയുന്നതനുസരിച്ച് 185-190 രൂപ വരെ ദീര്‍ഘകാലത്തേയ്ക്ക് ഹോള്‍ഡ് ചെയ്യാം. സ്‌റ്റോപ് ലോസ്-130 രൂപ.
ജൂലൈ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം, അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ബാങ്കില്‍ 2.63 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അതായത് ബാങ്കിന്റെ 5,47,21,060 ഓഹരികള്‍ അദ്ദേഹം കൈവശം വച്ചിരുന്നു.